ഇന്ന് അന്തരിച്ച കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെക്കുറിച്ച് നടൻ ജോയ് മാത്യു കുറിച്ചിരിക്കുന്നത്, ഗർവ്വും ധൂർത്തും വീരസ്യങ്ങളും അധികാരത്തിന്റെ ആടയാഭരണങ്ങളാക്കിമാറ്റിയ മറ്റു ചിലരെക്കാണുമ്പോഴാണ് ലാളിത്യത്തിന്റെയും ഊർജസ്വലതയുടെയും പ്രതിരൂപമായ ഉമ്മൻ ചാണ്ടി എന്ന ജനനേതാവിനെ രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവർ പോലും
ബഹുമാനിച്ചു പോകുന്നത് എന്നാണ്.
കുറിപ്പ് വായിക്കാം
ഏത് സാധാരണക്കാരനും ഏത് സമയത്തും മുട്ടിയാൽ തുറക്കുന്ന വാതിൽ -അതായിരുന്നു ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി.
ആഭാസരാഷ്ട്രീയക്കാരുടെ കിംവദന്തികളിൽ പതറാതെ, തന്നെ കല്ലെറിഞ്ഞവരെ ഒരു ചെറുപുഞ്ചിരിയാൽ തോൽപ്പിച്ച് ഖദറിന്റെ മാഹാത്മ്യം കാണിച്ചുതന്ന ജനനേതാവ്.
ഗർവ്വും ധൂർത്തും വീരസ്യങ്ങളും അധികാരത്തിന്റെ ആടയാഭരണങ്ങളാക്കിമാറ്റിയ മറ്റു ചിലരെക്കാണുമ്പോഴാണ് ലാളിത്യത്തിന്റെയും ഊർജസ്വലതയുടെയും പ്രതിരൂപമായ ഉമ്മൻ ചാണ്ടി എന്ന ജനനേതാവിനെ രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവർ പോലും
ബഹുമാനിച്ചു പോകുന്നത്. ആദരാഞ്ജലികൾ സർ.
Post Your Comments