ഇന്ന് രാമായണ മാസാരംഭമാണ്. കർക്കിടകം ഒന്ന്. ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ ശീലുകൾ ഉറക്കെ മുഴങ്ങുന്ന മുപ്പത് ദിവസങ്ങളാണ് വരുവാൻ പോകുന്നത്.
എന്നാൽ രാമനെയല്ല രാവണനെവേണം ആരാധിക്കാനെന്നും പറഞ്ഞ് ചിലർ രംഗത്ത് വരുമെന്നാണ് അഞ്ജു പാർവതി തന്റെ കുറിപ്പിലൂടെ പറയുന്നത്.
നാളെ രാവിലെ മുതൽ പ്രബുദ്ധ കേരളത്തിലെ പുരോഗമന -ബുദ്ധിജീവി ഇടങ്ങളിൽ പൊട്ടിമുളയ്ക്കുന്ന ഒരു പ്രത്യേകതരം ഇസം ഉണ്ട്. അതാണ് രാവണനിസം, നാളെ രാവിലെ മുതൽ ത്രേതായുഗത്തിൽ നിന്നും നേരെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി റോക്കറ്റുവേഗത്തിൽ പായിച്ച് സീതാദേവിക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പരക്കം പാച്ചിലുകളായിരിക്കും സ്ത്രീസുരക്ഷയ്ക്ക് മതിലുകെട്ടിയ കേരളത്തിലെങ്ങും .ശ്രീരാമനെതിരെ ഗാർഹിക പീഡനവകുപ്പ് ചുമത്തി ജനകീയ വിചാരണ ചെയ്ത് മെയിൽ ഷോവനിസ്റ്റായി ലേബലൊട്ടിച്ചു കഴിഞ്ഞാൽ പിന്നെ രാവണഫാൻസിന്റെ വരവാണ്. ഭൂമിയിൽ വിശ്രവസ്സ് എന്ന ബ്രാഹ്മണമുനിയുടെയും ദൈത്യ രാജകുമാരിയായ കൈകസിയുടെയും മകനായാണ് രാവണൻ ജനിച്ചതെങ്കിലും ഇവിടെ കേരളത്തിൽ അച്ഛന്റെ കുലത്തേക്കാൾ പ്രസക്തി കൈകസിയുടെ കുലത്തിനാണ്. അസുരരാജാവായ രാവണനാവുമ്പോൾ വെറുതെ ഇരിക്കുന്ന ബ്രാഹ്മണിക്കൽ ഹെജിമണിയുടെ മണ്ടയ്ക്കിട്ട് നന്നായിട്ട് വീക്കാമല്ലോ എന്നാണ് കുറിപ്പിൽ പറയുന്നത്.
കുറിപ്പ് വായിക്കാം
നാളെ രാവിലെ മുതൽ പ്രബുദ്ധ കേരളത്തിലെ പുരോഗമന -ബുദ്ധിജീവി ഇടങ്ങളിൽ പൊട്ടിമുളയ്ക്കുന്ന ഒരു പ്രത്യേകതരം ഇസം ഉണ്ട്. അതാണ് രാവണനിസം, നാളെ രാവിലെ മുതൽ ത്രേതായുഗത്തിൽ നിന്നും നേരെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി റോക്കറ്റുവേഗത്തിൽ പായിച്ച് സീതാദേവിക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പരക്കം പാച്ചിലുകളായിരിക്കും സ്ത്രീസുരക്ഷയ്ക്ക് മതിലുകെട്ടിയ കേരളത്തിലെങ്ങും .ശ്രീരാമനെതിരെ ഗാർഹിക പീഡനവകുപ്പ് ചുമത്തി ജനകീയ വിചാരണ ചെയ്ത് മെയിൽ ഷോവനിസ്റ്റായി ലേബലൊട്ടിച്ചു കഴിഞ്ഞാൽ പിന്നെ രാവണഫാൻസിന്റെ വരവാണ്.
ഭൂമിയിൽ വിശ്രവസ്സ് എന്ന ബ്രാഹ്മണമുനിയുടെയും ദൈത്യ രാജകുമാരിയായ കൈകസിയുടെയും മകനായാണ് രാവണൻ ജനിച്ചതെങ്കിലും ഇവിടെ കേരളത്തിൽ അച്ഛന്റെ കുലത്തേക്കാൾ പ്രസക്തി കൈകസിയുടെ കുലത്തിനാണ്. അസുരരാജാവായ രാവണനാവുമ്പോൾ വെറുതെ ഇരിക്കുന്ന ബ്രാഹ്മണിക്കൽ ഹെജിമണിയുടെ മണ്ടയ്ക്കിട്ട് നന്നായിട്ട് വീക്കാമല്ലോ. ശിവഭക്തനായ രാവണന്റെ ശിവഭക്തിയിൽ പുരോഗമനവാദികൾക്ക് മതിപ്പില്ലെങ്കിലും സ്ത്രീലമ്പടനായ രാവണനോട് വല്ലാത്ത ആരാധനയാണ് .
ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഏകപത്നീവ്രതത്തിനൊന്നും ഇവിടെ സ്ഥാനമില്ല. ലിവിങ്ങ് ടുഗെദറും ചുംബനസമരവും സായുധപ്പോരാട്ടമായി കണക്കാക്കുന്ന ഈ നാട്ടിൽ ഒരു ഭാര്യ മതിയെന്ന ചിന്താഗതിക്കൊക്കെ പുല്ല് വിലയാണല്ലോ. മണ്ഡോദരിയെന്ന പട്ടമഹിഷിയെ വീട്ടിലിരുത്തി വേറൊരാളുടെ ഭാര്യയായ സീതയെ അടിച്ചോണ്ടു വന്ന രാവണൻ പ്രബുദ്ധകേരളത്തിൽ നമ്പർ 1 ഹീറോയാണെങ്കിലും വലതിടങ്ങളിലെ ചിലർ പറയുന്ന റേപ്പ് ജോക്കുകൾ ഇവിടെ വൻ പാപമാണ്.
ശ്രീരാമന്റെ പേരിൽ നാളെ ചുമത്തിപ്പെടുന്ന മറ്റൊരു വകുപ്പാണ് ദളിത് വിരുദ്ധത കം ദളിത് കൊലപാതകം. വാത്മീകി രാമായണം കാണാത്തവർ ഒക്കെ ഉത്തരകാണ്ഡത്തിലെ ശംബൂകനെ കാണും. ദളിതനായ ശംബൂകനെ വധിച്ച ശ്രീരാമന്റെ സവർണ്ണ ഫാസിസത്തിനെതിരെ പോരാടും. ഈ പോരാട്ടം കണ്ട് മധുവിന്റെയും വിശ്വനാഥന്റെയും ആത്മാക്കൾ അത്ഭുതം കൂറും. ഉത്തരകാണ്ഡത്തിലെ ദളിതനായ ശംബൂകനു നൂറ്റാണ്ടുകൾക്ക് ശേഷവും നീതി വാങ്ങി കൊടുക്കേണ്ടത് മാനിഫെസ്റ്റോ മാനവികതാവാദമാണെന്ന് അവർ തിരിച്ചറിയും.
ശരിക്കും ഇവറ്റകളുടെ ഇത്തരത്തിലുളള നരേഷൻസ് കാണുമ്പോൾ സനാതനധർമ്മവിശ്വാസിയായ എനിക്ക് എന്റെ മതത്തോടുള്ള മതിപ്പ് വീണ്ടും വീണ്ടും കൂടും. ഭാരതീയസംസ്കൃതിയുടെ ഭാഗമായ ഇതിഹാസങ്ങളെ പേർത്തും പേർത്തും വ്യാഖ്യാനിച്ചു വിമർശിക്കാൻ അവർക്ക് കഴിയുന്നത് സനാതനധർമ്മത്തിന്റെ സഹിഷ്ണുതാധർമ്മം കാരണമാണല്ലോ എന്ന് ഞാൻ ഓർക്കും. ഫാസിസം ഫാസിസം എന്നാർത്തിരമ്പി ഭാരതീയ ഇതിഹാസങ്ങളെ ഇകഴ്ത്തിയിട്ടും തല ഉടലിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അതാണ് സനാതനധർമ്മത്തിന്റെ എറ്റവും വലിയ മൂല്യമെന്ന് രാമായണമാസം ഉറക്കെ വീണ്ടും പ്രഖ്യാപിക്കും. ഒരു പേര് ഉപയോഗിച്ചതുകൊണ്ട് മതനിന്ദ ആരോപിക്കപ്പെട്ട ജോസഫ് മാഷ് തൊട്ടുമുന്നിൽ നില്ക്കുമ്പോൾ , മെത്രാന്റെ അംശവടിയിൽ തൂങ്ങിയ ചിഹ്നം കാരണം ലളിതകലാ അക്കാഡമി അവാർഡ് നഷ്ടമായ ചിത്രകാരൻ ഇവിടെ നില്ക്കുമ്പോൾ വാല്മീകി രചിച്ച രാമായണത്തിന്മേലുള്ള പുരോഗമന താത്വിക അവലോകനങ്ങൾ അറഞ്ചം പുറഞ്ചം ശ്രീരാമനെന്ന ഇതിഹാസപുരുഷനെ ജനകീയവിചാരണ ചെയ്യുമ്പോൾ ഉയർന്നുനില്ക്കുന്നത് സനാതനധർമ്മത്തിന്റെ സഹിഷ്ണുതാ മന്ത്രം കാരണമാണ്. ദേവനെയോ അസുരനെയോ ആരെ വേണമെങ്കിലും ആരാധിക്കാൻ നല്കുന്ന സ്വാതന്ത്ര്യമാണ്.
രാമനെ ആരാധിച്ചാലും രാവണനെ ആരാധിച്ചാലും വായിക്കപ്പെടുന്നത് അവർ കഥാപാത്രങ്ങളാകുന്ന ഇതിഹാസമാണല്ലോ എന്ന ബോധ്യമാണ്. എന്തായാലും രാവണൻ ഫാൻസുകാരെ, നിങ്ങൾ പതിവു തെറ്റിക്കണ്ടാ. ശ്രീരാമനെതിരെയുള്ള ഓഡിറ്റിങ്ങ് ഇനിയുള്ള ഒരു മാസം തുടർന്നുക്കൊള്ളൂ. അപ്പോൾ കമ്മികൾ അല്ലാത്ത സാധാരണ മനുഷ്യർ ഇങ്ങനെ ഹൃദയം കൊണ്ട് ചൊല്ലും -യാവത് സ്ഥാസ്യന്തിഗിരയഃ സരിതശ്ചമഹീതലേ, താവത് രാമായണകഥലോകേഷു പ്രചരിഷ്യതി”.
Post Your Comments