നിള എന്ന തന്റെ ചിത്രവുമായി എത്തുകയാണ് സംവിധായിക ഇന്ദുലക്ഷ്മി. ഓഗസ്റ്റ് 4 നു പ്രദർശനത്തിന് ഒരുങ്ങുകയാണ് നിള. അതിനായി നടത്തിയ ഒറ്റയാൾ പോരാട്ടത്തെക്കുറിച്ച് ഇന്ദു ലക്ഷ്മി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു.
read also: വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിക്കുന്ന ‘മെറി ക്രിസ്‍മസ്’: റിലീസ് തീയതി പ്രഖ്യാപിച്ചു
പോസ്റ്റ് പൂർണ്ണ രൂപം
ഒരു നീണ്ട ഒറ്റയാൾ പോരാട്ടത്തിന്റെ ഒടുവിൽ ആണ് നിള എന്ന എന്റെ സിനിമ ഓഗസ്റ്റ് 4 നു പ്രദർശനത്തിന് ഒരുങ്ങുന്നത്. ജനുവരി 2022 മുതൽ ഇന്ന് വരെ ഞാൻ അനുഭവിച്ച മാനസിക സംഘർഷങ്ങളും അപമാനങ്ങളും വാക്കുകളിൽ ഒതുങ്ങുന്നില്ല. ഞാൻ ഇന്നും ജീവനോടെ സ്വബോധത്തോടെ ഇരിക്കുന്നു എന്നത് തന്നെ വലിയ ഭാഗ്യം. അത് അത്ര എളുപ്പം അല്ല എന്ന് ഈ വഴി കടന്നു പോയവർക്കും ഇനി പുറകെ നടക്കുന്നവർക്കും അറിയാം. ഈ അനുഭവങ്ങളുടെ ചിതയിലൂടെ സ്വയം ദഹിക്കാതെ നടന്നു നീങ്ങുക പ്രയാസം ആണ്.
ഏപ്രിൽ മാസം മന്ത്രിക്ക് കൊടുത്ത കത്തിൻ മേലുള്ള നടപടി പ്രകാരം ആണ് ഇപ്പോൾ നിള റിലീസ് ചെയ്യുന്നത്. കത്ത് കൊടുത്തതു മുതൽ ഇത് വരെയും സാംസ്‌കാരിക വകുപ്പ് അവരാൽ കഴിയുന്ന വിധം ഈ പ്രക്രിയ സ്മൂത്ത് ആക്കുവാൻ സഹായിച്ചിട്ടുണ്ട്. അവരുടെ തണൽ ഉള്ളത് കൊണ്ടും കൂടെ ആണ് ഇപ്പോഴും എന്റെ ശ്വാസം നിലക്കാത്തത്. പക്ഷെ day to day കാര്യങ്ങൾക്ക് KSFDC തന്നെ വിചാരിക്കണം- അത് അവർ വിചാരിക്കുകയും ഇല്ല.
സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ശ്രേഷ്ഠമായ വിഷൻ ഉള്ള ഒരു പദ്ധതി ആണ് വനിതാ സിനിമ. അതിനിയും നില നിൽക്കണം എന്നും നമ്മുടെ ഒക്കെ സ്വപ്നങ്ങളുടെ ചാരം ഇനിയും ഇവിടെ വീഴരുത് എന്നും ഞാൻ ആഗ്രഹിക്കുന്നു.
ഓഗസ്റ് 4 നു റിലീസ് ചെയ്യേണ്ട സിനിമയുടെ ഡിസ്ട്രിബൂഷൻ മാർക്കറ്റിംഗ് മ്യൂസിക് റൈറ്സ് സംബന്ധിച്ച ഒരു കാര്യത്തിനും ഇനിയും വ്യക്തത ഇല്ല. ഏപ്രിൽ തൊട്ടു കത്തുകളിലൂടെയും ഫോണിലൂടെയും ഇത് ബന്ധപ്പെട്ട ഓഫിസർമാരെ ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു. കഴിഞ്ഞ ആഴ്ച ആണ് ടെൻഡർ വിളിച്ചത് എന്നാണ് അറിയാൻ സാധിച്ചത്. ഔദ്യോഗികമായ മീറ്റിംഗിൽ സമ്മതിപ്പിച്ചു ഉറപ്പിച്ച ഡെഡ് ലൈനുകൾ എല്ലാം എന്നോ കഴിഞ്ഞു പോയി.
ഒരു സിനിമയെ സംബന്ധിച്ചടത്തോളം സമയം oxygen ആണ്. ഇനിയുള്ള രണ്ടാഴ്‍കളിൽ എത്ര തല കുത്തി നിന്നാലും ഈ സിനിമ മാർക്കറ്റ് ചെയ്യുന്നതിന് പരിമിതി ഉണ്ട് എന്ന ബോധം എനിക്ക് ഉണ്ട് . പക്ഷെ ഇനിയും ഈ കാര്യങ്ങളിൽ ഒന്നും വ്യക്തത ഇല്ല എന്നത് ദൗർഭാഗ്യകരം ആണ്. ഗണപതി കല്യാണം പോലെ ഫിലിം ഓഫീസർ നാളെ നാളെ എന്ന് മാറ്റി വയ്ക്കുന്ന ഒരു പ്രത്യേക തരം കലാപരിപാടി ആണ് ഇത്രയും കാലം അവിടെ നടക്കുന്നത്, ഇപ്പോഴും നടന്നു പോകുന്നത്. ഇന്ന് പറയുന്ന കാര്യം നാളെ ഓര്മ ഇല്ലാത്ത ഒരാൾ അധികാരത്തിൽ ഇരിക്കുന്ന വിചിത്രമായ പ്രതിഭാസം. എന്നാൽ ഇന്നും – ഇത്രയും പരാതികൾ പലരും ബോധിപ്പിച്ചിട്ടും – ഈ “മഹാന്റെ” കരങ്ങളിലൂടെ അല്ലാതെ കാര്യങ്ങൾ ഒന്നും നടക്കില്ല.
KSFDC ഓഫീസിനു മുന്നിൽ ഇന്ന് ഒരു കാക്ക ചത്ത് വീണാൽ പോലും അത് ഞാൻ മന്ത്രിക്ക് പരാതിപ്പെട്ടത് കൊണ്ടാണ് എന്ന് ഉറച്ചു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ടീം അവിടെ ഉണ്ട്. ഈ തടസ്സങ്ങൾ എല്ലാം എന്റെ ആ പരാതി കാരണം എന്നാണ് അവരുടെ തിയറി. KSFDC ഓഫിസിനു മുന്നിൽ ഒരു വിഘ്നേശ്വര പ്രതിഷ്ഠ അനിവാര്യം ആണ്. ഇവരോടുള്ള അമർഷം നാളികേരം ഉടച്ചെങ്കിലും നമുക്ക് തീർത്തു അവിടെ നിന്നും ഇറങ്ങാം.
ഇതൊരു game ആണ് പലർക്കും. സാഡിസ്റ്റിക് ആയ ഒരു സുഖം കിട്ടുന്ന game . നമ്മുടെ ഒക്കെ സ്വപ്‌നങ്ങൾ തീയിലിട്ടു നമ്മുടെ നെഞ്ചിടിപ്പുകൾ പിടഞ്ഞു ഇല്ലാതാകുന്നത് കണ്ടു രസിക്കുന്ന game. സിനിമയെ അടുത്ത് അറിയുന്ന കാരണവർക്ക് ഉമ്മറത്ത് ഇരുന്നു ചവച്ചു അരച്ച് മുറ്റത്തേക്ക് തുപ്പി കളിക്കുവാൻ ഉള്ള ഇടം ആണ് നമ്മുടെ സ്വപ്നങ്ങളും അതിനു പുറകെ ആത്മാവും സമർപ്പിച്ചുള്ള നമ്മുടെ ഒക്കെ ഓട്ടങ്ങളും. അവർക്കു കണ്ടു ഇരുന്നു ചിരിക്കാൻ, പരിഹസിക്കാൻ നല്ല രസം ആയിരിക്കും. രാജ്യാന്തര അവാർഡുകളും കാൻസ് സെല ക്ഷനും ഒക്കെ അവർക്ക് അതിനുള്ള ലൈസെൻസ് കൊടുക്കുന്നുണ്ടാകാം. കൂടുതൽ പറയണം എന്നുണ്ട്. പക്ഷെ ആ കലാകാരനോടുള്ള ആദരവ് ബാക്കി നിൽക്കുന്നത് കൊണ്ടും ഗുരുത്വദോഷം പറയാൻ ബുദ്ധിമുട്ടു ഉള്ളത് കൊണ്ടും അത് ഇവിടെ നിര്ത്തുന്നു. പറയാൻ ബാക്കി വയ്ച്ചു കൊണ്ട്.
സ്ത്രീ ശാക്തീകരത്തിൽ ആത്മാഭിമാനം പണയം വയ്ക്കണം. ദേവദാസികൾ ആകണം. അടിയറവു പറയണം. അവർക്കു മുന്നിൽ അടിമകൾ ആകണം. പ്രതികരിക്കുവാനോ പരാതിപറയുവാനോ അഭിപ്രായങ്ങൾ പറയുവാനോ അയോഗ്യർ ആണ് നമ്മൾ. കാരണം നമ്മൾ “silly women” ആണ്. ബുദ്ധി ഇല്ലാത്ത വിവേകം ഇല്ലാത്ത ജന്മങ്ങൾ ആണ്.
പരിപൂർണമായ വിധേയത്വം ആണ് അവർക്ക് ആവശ്യം. നമ്മുടെ ഒക്കെ അക്കാഡമിക്, പ്രൊഫഷണൽ പശ്ചാത്തലം പോലും ബാധകം അല്ല. നമ്മൾ കേവലം സ്ത്രീകൾ ! ഇത് വരെ ഞാൻ പഠിച്ചതും ജോലി ചെയ്തതും ആത്മാഭിമാനത്തോടെ ജീവിച്ചതും അടിമ ആകുവാൻ അല്ലാത്തത് കൊണ്ട് എനിക്ക് അതിനോട് യോജിക്കുവാൻ ബുദ്ധിമുട്ടു ഉണ്ട്. അത് കൊണ്ട് തന്നെ എന്റെ ഒറ്റയാൾ പോരാട്ടം തുടരുകയേ ഉള്ളു.
നിള പേരിനു റിലീസ് ചെയ്യും. ആരുമറിയാതെ വന്നു പോകും. ഇവിടെ ഒന്നും സംഭവിക്കില്ല. ഒരു സിനിമയെ ശ്വാസം മുട്ടിച്ചു കൊല്ലുന്നതിൽ റിസർച്ച് ചെയ്യുന്ന KSFDC ക്കു ഇത് മറ്റൊരു കേസ് സ്റ്റഡി ആയിരിക്കും.
നിള യെ ഉപേക്ഷിക്കാൻ പക്ഷെ എനിക്ക് കഴിയില്ലല്ലോ. അത് കൊണ്ട് ഞാൻ ഇങ്ങനെ ശ്രമിച്ചു കൊണ്ട് ഇരിക്കും. പരാജയപ്പെട്ടേക്കാം. പക്ഷെ അത് അവർക്കു ഒരിക്കലും എളുപ്പം ആക്കി കൊടുക്കില്ല ഞാൻ. It won’t be an easy win for them. When I hold the blood of my own work within me, helplessly watching it die inside me- I cannot be just silent anymore. They shouldn’t silence me anymore.
പറയുവാൻ ഇനിയും ഏറെ ബാക്കി. അനുഭവിച്ചതൊന്നും അക്ഷരങ്ങൾക്ക് ഉള്ളിൽ എഴുതി ഒതുക്കുവാൻ കഴിയില്ല. ഈ അനുഭവങ്ങളുടെ പാടുകൾ അത്ര എളുപ്പം നമ്മുടെ ഒക്കെ ജീവിതത്തിൽ നിന്നും മാഞ്ഞു പോവുകയും ഇല്ല.
Post Your Comments