സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറെന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നടൻ കിലിയൻ മർഫി. ആറ്റം ബോംബിന്റെ പിതാക്കന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനായ ജെ റോബർട്ട് ഓപ്പൺഹൈമറെയാണ് കിലിയൻ ചിത്രത്തിൽ അവതരിപ്പിക്കുക.
ഹൈമറായി വേഷമിടുന്നതിന് മുൻപേ താൻ ഭഗവദ്ഗീത വായിച്ചുവെന്നാണ് താരം അവകാശപ്പെടുന്നത്. അതിനായി സംസ്കൃതം പഠിച്ചതായും മർഫി പറഞ്ഞു.
വളരെ മനോഹരവും പോസിറ്റീവ് എനർജി നൽകുന്നതുമാണ് ഭഗവദ് ഗീത. ശാന്തിയും സമാധാനവും നൽകുന്ന ഒന്ന് എന്നാണ് കിലിയൻ പറയുന്നത്.
2005 ൽ പുലിസ്റ്റർ പ്രൈസ് നേടിയ പ്രോമിത്യൂസ്: ദി ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ റോബർട്ട് ഓപ്പൺഹൈമറിനെ അടിസ്ഥാനമാക്കിയാണ് ചിത്രമെത്തുക.
Post Your Comments