അകാലത്തിൽ പൊലിഞ്ഞ മലയാളികളുടെ പ്രിയതാരമായിരുന്നു നടൻ കലാഭവൻ മണി. ആടിയും പാടിയും അഭിനയിച്ചും മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അനശ്വര നടന്റെ വേർപാട് ഇനിയും ഉൾക്കൊള്ളാനാകാത്തവരും ഉണ്ട്.
ആലുവ പാലസിൽ വച്ചാണ് മണിയെ ആദ്യമായി കാണുന്നത്, എന്നാൽ നല്ല സുഹൃത്തുക്കളായത് സല്ലാപം സിനിമയുടെ സെറ്റിൽ വച്ചാണ്. 2010 വരെ പോയ ഒട്ടുമിക്ക എല്ലാ വിദേശ ഷോയിലടക്കം മണിയും കൂടെയുണ്ടായിരുന്നു എന്ന് ഓർമ്മിക്കുകയാണ് നടൻ ദിലീപ്.
മണിയും നാദിർഷയും ഇല്ലാതെ ഞാനെങ്ങും പോയിട്ടില്ല, സഹോദരൻമാരെപ്പോലെയായിരുന്നു ഞങ്ങൾ.
ചിലപ്പോൾ മണി ഭക്ഷണം ഉണ്ടാക്കി തരും, വാരി തരികയും ചെയ്തിരുന്നു, അസാധ്യ രുചിയുള്ള ഭക്ഷണം ആയിരുന്നത്, കൈപ്പുണ്യം ഒരുപാട് ഉള്ള ആളായിരുന്നു മണിയെന്നും നടൻ ദിലീപ് ഓർത്തെടുക്കുന്നു. 2016 ലായിരുന്നു കലാഭവൻ മണി അന്തരിച്ചത്.
Post Your Comments