GeneralLatest NewsMollywoodNEWSWOODs

ഇപ്പോള്‍ ഹാപ്പിലി ഡിവോഴ്‌സ്ഡ്!! ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് തുറന്നു പറഞ്ഞ് സാധിക

പ്രണയ വിവാഹമായിരുന്നില്ല.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സാധിക. തന്റെ വിവാഹമോചനത്തെക്കുറിച്ച് വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് സാധിക ഇപ്പോൾ. 2015 ല്‍ ആയിരുന്നു സാധികയുടെ വിവാഹം. എന്നാല്‍ അധികം നാള്‍ ഈ ബന്ധം മുന്നോട്ട് പോയിരുന്നില്ല. വിവാഹം കഴിഞ്ഞതാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് വിവാഹമോചനത്തിനെ കുറിച്ച്‌ നടി പങ്കുവച്ചത്.

‘വിവാഹം കഴിഞ്ഞതാണ്. ഇപ്പോള്‍ ഹാപ്പിലി ഡിവോഴ്‌സ്ഡ്. ചെറിയ പ്രായത്തില്‍ ഒന്നുമായിരുന്നില്ല. വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു വിവാഹം. പക്ഷേ അതെന്തോ ശരിയായില്ല. ചിലരുടേത് ശരിയാകും, ചിലരുടേത് ശരിയാകില്ല. എന്റേതും ശരിയായില്ല. ഞാൻ വിവാഹം കഴിച്ചതാണെന്ന് അറിയാത്ത ആളുകള്‍ എന്നെ കുറിച്ച്‌ തിരയാത്ത ആളുകളായിരിക്കും. ഓണ്‍ലൈനില്‍ എവിടെയും ഞാൻ അത് തിരുത്തിയിട്ടില്ല. ചിത്രങ്ങളൊന്നും മാറ്റിയിട്ടില്ല. അതുകൊണ്ട് ഗൂഗിള്‍ തിരഞ്ഞാലും കിട്ടും’, സാധിക പറഞ്ഞു.

read also: കൂടുതൽ പ്രതിഫലം ആലിയ, ഐശ്വര്യ, പ്രിയങ്ക, ദീപിക, നയൻതാര എന്നിവർക്കല്ല: ഒരു മിനിറ്റിന് 1.7 കോടി പ്രതിഫലം വാങ്ങിയത് ഈ നടി

‘പ്രണയ വിവാഹമായിരുന്നില്ല. സുഹൃത്തിന്റെ സുഹൃത്തായിരുന്നു. ഒരു വര്‍ഷക്കാലം സംസാരിച്ച ശേഷമൊക്കെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ അത് ശരിയായില്ല. ഡിവോഴ്സ് ആവാൻ അങ്ങനെ പ്രത്യേകിച്ച്‌ കാരണമൊന്നും ഉണ്ടായിട്ടില്ല. അതങ്ങനെ സംഭവിച്ചു. എന്റെ പ്രശ്നങ്ങള്‍ ഒക്കെ കൊണ്ട് തന്നെയാകും. ചെറിയ ചെറിയ പ്രശ്നങ്ങള്‍ വച്ച്‌ വച്ച്‌ പോകുമ്പോള്‍ കാലക്രമേണ അതൊരു വലിയ പ്രശ്‌നമായി മാറാം. അങ്ങനെയൊക്കെ തന്നെയാണ് സംഭവിച്ചത്’, സാധിക പങ്കുവച്ചു.

 

shortlink

Related Articles

Post Your Comments


Back to top button