സിമ്രാന്റെ ഇടുപ്പ് ഇഷ്ടമാണ്, ഞാൻ അവരെ ആരാധിക്കുന്നു!! നടി ഐശ്വര്യ രാജേഷ്

ഒരാളെ കാണുമ്പോള്‍ നെറ്റി ചുളിക്കുകമാത്രമല്ല വേണ്ടത്

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറിയ നടി ഐശ്വര്യ രാജേഷ് തന്റെ പ്രിയ നായികയെക്കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ തമിഴിലെ മുൻനിര നായികമാരില്‍ ഒരാളായ സിമ്രാനെ കുറിച്ചാണ് ഐശ്വര്യ പറഞ്ഞത്.

സിമ്രാന്റെ ഇടുപ്പഴകിനെ കുറിച്ചാണ് ഐശ്വര്യ പങ്കുവച്ചത്. സിമ്രാന്റെ ഇടുപ്പ് തനിക്ക് ഇഷ്ടമാണെന്നും ആകര്‍ഷണീയത തോന്നേണ്ടത് വസ്ത്രമോ സൗന്ദര്യമോ കൊണ്ടല്ലെന്നും ഒരു അഭിമുഖത്തിൽ നടി പറഞ്ഞു.

read also: ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘വിൻ്റെർ ടു’: ചിത്രീകരണം ഉടൻ

‘എനിക്ക് സിമ്രാന്റെ ഇടുപ്പ് ഇഷ്ടമാണ്, ഞാൻ അവരെ ആരാധിക്കുന്നു, ഇത് അത്ര ചിന്തിക്കേണ്ട കാര്യമല്ല. ആകര്‍ഷണീയമായി ഇരിക്കുന്നതില്‍ തെറ്റില്ല. ആകര്‍ഷണീയത വസ്ത്രത്തിലും സൗന്ദര്യത്തിലുമൊന്നുമല്ല. ഒരാളെ കാണുമ്പോള്‍ നെറ്റി ചുളിക്കുകമാത്രമല്ല വേണ്ടത്’, ഐശ്വര്യ രാജേഷ് പറഞ്ഞു.

ഐശ്വര്യയുട വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു കാലത്ത് പ്രേക്ഷകരെ മനം മയക്കിയതായിരുന്നു സിമ്രാന്റെ ഡാൻസ് നമ്പറുകൾ. സിമ്രനെ ഇടുപ്പഴകി എന്നാണ് ആരാധകര്‍ വിളിച്ചിരുന്നത്. ഇന്നും താരത്തിന് ആരാധകർ ഏറെയാണ്.

Share
Leave a Comment