ബിഗ്ബോസ് വിജയി അഖിൽ മാരാർക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
മാരാർ എന്നത് സവർണ്ണതയുമായി ബന്ധപ്പെട്ട് ഇട്ടിരിക്കുന്ന പേരാണെന്ന അനാവശ്യ വിവാദമുയർത്തി ചിലർ രംഗത്ത് എത്തുകയായിരുന്നു.
ഇപ്പോൾ താൻ സ്ഥിരമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കടയിലെത്തി ഫോട്ടോയുമെടുത്താണ് താരം എത്തിയിരിക്കുന്നത്. നാട്ടിലുള്ളപ്പോൾ മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിച്ചിരുന്നത് കൊട്ടാരക്കര മുസ്ലിം പള്ളിയ്ക്ക് അടുത്തുള്ള ഈ ഉമ്മയുടെ കടയിൽ നിന്നാണ്, മനസിൽ ഉമ്മയുടെ മുഖം പതിഞ്ഞു.
പിന്നൊന്നും ആലോചിച്ചില്ല അങ്ങോട്ടേക്ക് വിട്ടു, എന്നെ കണ്ട ഉടനെ, മോനെ നീ അങ്ങ് ക്ഷീണിച്ചു പോയല്ലോടാ, ഇത് പോലെ ആയിരം അമ്മമാരും ഉമ്മമാരും ഇപ്പോൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം, എല്ലാവർക്കും എൻ്റെ ഒരായിരം സ്നേഹം, സ്നേഹത്തിൽ ചാലിച്ച ഊണും കഴിച്ചു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഉമ്മയുടെ കൂടെ ഒരു ഫോട്ടോ വേണം എന്നാണ് ചിത്രത്തിനൊപ്പം കുറിപ്പും പങ്കുവച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
നാട്ടിലുള്ളപ്പോൾ മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിച്ചിരുന്നത് കൊട്ടാരക്കര മുസ്ലിം പള്ളിയ്ക്ക് അടുത്തുള്ള ഈ ഉമ്മയുടെ കടയിൽ നിന്നാണ്.
കോടതിയിൽ നിന്നും പഴയൊരു കേസിൻ്റെ ജാമ്യം എടുത്ത് ഇറങ്ങിയപ്പോൾ നല്ല വിശപ്പ്.
മനസിൽ ഉമ്മയുടെ മുഖം പതിഞ്ഞു.പിന്നൊന്നും ആലോചിച്ചില്ല അങ്ങോട്ടേക്ക് വിട്ടു. എന്നെ കണ്ട ഉടനെ, മോനെ നീ അങ്ങ് ക്ഷീണിച്ചു പോയല്ലോടാ, ഇത് പോലെ ആയിരം അമ്മമാരും ഉമ്മമാരും ഇപ്പോൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം.
എല്ലാവർക്കും എൻ്റെ ഒരായിരം സ്നേഹം. സ്നേഹത്തിൽ ചാലിച്ച ഊണും കഴിച്ചു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഉമ്മയുടെ കൂടെ ഒരു ഫോട്ടോ വേണം.
Post Your Comments