CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഹൃസ്വചിത്രം ‘മകൾ എൻ്റെ മകൾ’: യൂട്യൂബിൽ ശ്രദ്ധനേടുന്നു

കൊച്ചി: മികച്ച ഹൃസ്വചിത്രങ്ങൾ ഒരുക്കിപ്പോന്ന നെജു കല്യാണി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ഷോർട്ട് ഫിലിമാണ് ‘മകൾ എൻ്റെ മകൾ’. നെജു കല്യാണിയുടെ ‘വാസുകി’ എന്ന മുൻ ഹൃസ്വചിത്രം യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

സമൂഹത്തിൽ കൊച്ചു പെൺകുട്ടികൾ അനുഭവിക്കുന്ന കൊടും പീഢനങ്ങൾക്കെതിരെ സ്വയം ചെറുത്തു നിൽപ്പ് ആയുധമാക്കിയ ‘വാസുകി’ എന്ന പെൺകുട്ടിയുടെ കഥയായിരുന്നു വാസുകി. കുടുംബങ്ങളെ ഏറെ ആകർഷിക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞു.

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ‘മകൾ എൻ്റെ മകൾ’ എന്ന ചിത്രം പറയുന്നത്. എപ്പോഴും കുടുംബ പശ്ചാത്തലത്തിലൂടെയാണ് നെജു തൻ്റെ ചിത്രങ്ങൾ ഒരുക്കുന്നത്.

ഭയങ്കരവും വേദനാജനകവുമായ അനുഭവങ്ങൾ, നരകമായിരുന്നു, എല്ലാം വെളിപ്പെടുത്തും: ബിഗ് ബോസിനെതിരെ മുൻ മത്സരാർത്ഥി

ചെറുപ്രായത്തിൽ പ്രണയം എന്ന അറിവില്ലായ്മ അമ്മു എന്ന പതിനഞ്ചുകാരി തൻ്റെ കാമുകനെ അർദ്ധരാതിയിൽ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു വരുത്തുന്നു. ഇതു കാണാനിടയാകുന്ന മകളെ ജീവനു തുല്യം സ്നേഹിക്കുന്ന അച്ഛൻ. ഇവർക്കിടയിലുണ്ടാകുന്ന സംഘർഷമാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.

നന്ദനം എന്ന സീരിയലിൽ ബാലാമണിയെ അവതരിപ്പിച്ച് പ്രേക്ഷകരെ ഏറെ ആകർഷിച്ച നന്ദന അനുജയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അമ്മുവിനെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം – അഭിലാഷ് അഭി, സഹസംവിധാനം – നാസർ, നിർമ്മാണ നിർവ്വഹണം – ഗിരീഷ് കുറുവന്തല. ചിത്രം യൂട്യൂബിൽ സ്ട്രീമിങ് ആരംഭിച്ചു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button