ചില മിമിക്രി ആർട്ടിസ്റ്റുകൾക്ക് തന്നോട് വലിയ ദേഷ്യമാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്.
താൻ മലയാള സിനിമയ്ക്ക് വലിയ പ്രശ്നമാണെന്ന തരത്തിലൊക്കെ ഇവർ സംസാരിക്കാറുണ്ടെന്നും നടൻ പറഞ്ഞു.
എട്ട് നായികമാർ തന്റെ സിനിമയിൽ അഭിനയിക്കുന്നതിന് മിമിക്രി രംഗത്തുള്ളവർക്ക് ഇത്ര പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും സന്തോഷ് പറയുന്നു.
നമ്മളൊക്കെ ഒരു പരിപാടിക്ക് പോകുമ്പോൾ പെണ്ണിനെ കിട്ടാതെ ആണിനെ പെണ്ണാക്കുകയാണ്, സന്തോഷിന് 8 നായികമാർ വരെ റെഡിയാണ് ഇതെങ്ങനെ സാധിക്കുന്നുവെന്ന് ഒരു മിമിക്രി ആർട്ടിസ്റ്റ് തന്നോട് ചോദിച്ചെന്നും നടൻ സന്തോഷ് പണ്ഡിറ്റ്.
പലർക്കും അവരുടെ സ്വത്ത് ഞാൻ പറ്റിച്ചെടുത്ത പോലെയാണ്, ദേഷ്യമാണ്. എങ്കിലും പ്രശ്നമില്ല, ജീവിതത്തിൽ വളരണമെങ്കിൽ സുഹൃത്തുക്കൾ വേണം എന്ന് മനസ്സിലാക്കിയതായും സന്തോഷ് പറഞ്ഞു.
Post Your Comments