ഒരു കാലത്ത് തമിഴിൽ ഏറെ തിരക്കുള്ള താരമായിരുന്നു നടി സദ. ജയം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്കെത്തിയത്.
ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതിന് ശേഷം അന്യൻ എന്ന ചിത്രത്തിലെ നായികയായും സദ തിളങ്ങിയിരുന്നു. വിക്രമും സദയും മുഖ്യ വേഷത്തിലെത്തിയ ചിത്രം വമ്പൻ വിജയമാണ് കൈവരിച്ചത്.
എന്നാൽ അന്യന് ശേഷം താരത്തിന് കാര്യമായ വേഷങ്ങൾ ലഭിച്ചില്ല. വിവാഹത്തോട് തനിക്ക് യോജിപ്പില്ലെന്ന് പറയുകയാണ് നടി സദ.
18 ആം വയസിൽ സിനിമയിൽ വന്ന താരമാണ് താനെന്നും വിവാഹം കഴിക്കുന്ന പലരും പിരിയുന്നു, പലരും സങ്കടം ഉള്ളിലൊതുക്കി ജീവിക്കുന്നു, ചിലർ എല്ലാ നഷ്ടങ്ങളും സഹിച്ച് ജീവിക്കേണ്ടി വരികയും ചെയ്യുന്നുവെന്നും സദ പറഞ്ഞു. അതിനാൽ വിവാഹത്തോട് യോജിപ്പില്ല.
ഇപ്പോൾ ജീവിതത്തിൽ സമാധാനവും സന്തോഷവുമുണ്ട്, സ്വാതന്ത്ര്യം ഉണ്ട്, വിവാഹം കഴിഞ്ഞാൽ ഈ സന്തോഷവും സമാധാനവും പോകുമെന്നും സദ പറഞ്ഞു.
Post Your Comments