ബോളിവുഡ് താര സുന്ദരിയായിരുന്ന ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ. അമ്മയെ പോലെ തന്നെ ബോളിവുഡ് സിനിമയാണ് ജാൻവിയുടെയും ലോകം.
സമൂഹ മാധ്യമങ്ങളിലടക്കം സജീവമായ ജാൻവിക്ക് വൻ ഫാൻ ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിലടക്കം ഉളളത്.
നൃത്തത്തിലും അഭിനയത്തിലുമെല്ലാം സജീവമായ ജാൻവിയുടെ സഹോദരി ഖുഷി കപൂറും അടുത്തിടെ അഭിനയ രംഗത്തേക്കെത്തിയിരുന്നു.
2018 ൽ വിടവാങ്ങിയ അമ്മയുടെ മരണം തന്റെ ജീവിതത്തിലെ വൻ നഷ്ടമായിരുന്നുവെന്നാണ് താരം പറയുന്നത്. അമ്മയുടെ വിയോഗം താങ്ങാനാവുമായിരുന്നില്ല, എന്നാൽ അഭിനയ രംഗത്ത് നില നിൽക്കുകയും വേണമെന്നതിനാൽ അഭിനയിക്കാതിരിക്കാനും ആകുമായിരുന്നില്ലെന്നും ജാൻവി പറയുന്നു. ആരെങ്കിലും ചോദിച്ചാൽ അമ്മ നഷ്ടമായതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് പറയാറുണ്ടെന്നും ജാൻവി.
Post Your Comments