മലയാളികളുടെ സ്വന്തം എംടി വാസുദേവന് ഇന്ന് നവതിയാണ്. അങ്ങയുടെ ഒരു കഥാപാത്രമായി പകർന്നാടുകയെന്നത്, ഓളവും തീരവും പുനർ നിർമ്മിക്കപ്പെട്ടപ്പോൾ അങ്ങയുടെ കുഞ്ഞാലിയായി തിരഞ്ഞെടുക്കപ്പെട്ടത്, ആ ആനന്ദാന്വേഷണത്തിന്റെ തുടക്കമായി, ആയിരം പൂർണ്ണ ചന്ദ്രൻമാരെ കണ്ട ഈ നവതി വേളയിൽ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ എന്നാണ് നടൻ ഹരീഷ് പേരടി കുറിപ്പിൽ പങ്കുവച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
എന്റെ ഈ പരകായപ്രവേശ ജീവിതത്തിലെ തീവ്രമായ ആഗ്രഹമായിരുന്നു, അങ്ങയുടെ ഒരു കഥാപാത്രമായി പകർന്നാടുകയെന്ന, ഓളവും തീരവും പുനർ നിർമ്മിക്കപ്പെട്ടപ്പോൾ അങ്ങയുടെ കുഞ്ഞാലിയായി തിരഞ്ഞെടുക്കപ്പെട്ടത്, ആ ആനന്ദാന്വേഷണത്തിന്റെ തുടക്കമായി, അങ്ങയുടെ തൂലികയിൽനിന്ന് പിറന്ന് വീണവരെയും പിറക്കാൻ ഇരിക്കുന്നവരെയും, ദൂരെ മാറിനിന്ന് ആർത്തിയോടെ, കൊതിയോടെ, നോക്കികൊണ്ട്, ആയിരം പൂർണ്ണ ചന്ദ്രൻമാരെ കണ്ട ഈ നവതി വേളയിൽ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ.
Post Your Comments