പ്രേക്ഷകർ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഒടിടി ഷോയില്‍ നിന്നും പുറത്തുപോയ സൈറസ് ബ്രോച്ച ബിഗ് ബോസ് വീടിനുള്ളിലെ അനുഭവത്തെക്കുറിച്ച് പങ്കുവച്ചത് വൈറൽ.
ബിഗ്ബോസ് വീടിനെ നരകം എന്നാണ് സൈറസ് വിശേഷിപ്പിച്ചത്. ഭയങ്കരവും വേദനാജനകവുമായ അനുഭവമാണ് ബിഗ്ബോസില്‍ എന്ന് അദ്ദേഹം പറഞ്ഞു. ഷോയുടെ കരാർ ബാധ്യതകൾ ഇപ്പോഴും നിലവില്‍ ഉള്ളതിനാല്‍ വിശദമായി ചർച്ച ചെയ്യാൻ കഴിയില്ലെന്നും എന്നാൽ ഷോ അവസാനിച്ചതിന് ശേഷം താന്‍ എല്ലാം തുറന്നു പറയും എന്നും സൈറസ് പറഞ്ഞു.
READ ALSO: മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും ആ രോഗം: നടി വീണ
‘ഞാൻ നരകത്തിൽ നിന്ന് തിരിച്ചെത്തി, നരകത്തെക്കുറിച്ച് പറഞ്ഞാല്‍. ശരിക്കും വേദനാജനകവും ഭയാനകവുമായ അനുഭവമായിരുന്നു അത്. കരാർ ബാധ്യതകളും നിയമപ്രശ്നങ്ങളും കാരണം അതിനെക്കുറിച്ച് കൂടുതൽ വിശദമായി ചർച്ച ചെയ്യാൻ കഴിയില്ല’ – സൈറസ് കുറിച്ചു.
Post Your Comments