
രജനീകാന്തിന്റെയും തമന്നയുടെയും പുറത്തിറങ്ങാൻ പോകുന്ന പുത്തൻ ചിത്രമാണ് ജയിലർ.
എന്നാൽ ചിത്രമിപ്പോൾ വൻ വിവാദത്തിലായിരിക്കുകയാണ്. ജയിലർ എന്ന പേര് 2021 ൽ തന്നെ രജിസ്റ്റർ ചെയ്തിരുന്നതായി അവകാശപ്പെട്ട് സക്കീർ മഠത്തിൽ രംഗത്തെത്തി.
ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രം റിലീസിന് എത്താനിരിക്കെയാണ് വിവാദം. 2021 ഓഗസ്റ്റ് 13 ന് കേരള ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നതെന്നും എന്നാൽ രജനീകാന്ത് ചിത്രത്തിന്റെ പേര് 2022 മെയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സക്കീർ അവകാശപ്പെട്ടു.
സൺ പിക്ചേഴ്സിനോട് പേര് മാറ്റുവാൻ ആവശ്യപ്പെട്ടുവെങ്കിലും അവർ വലിയ കോർപ്പറേറ്റ് സ്ഥാപനം ആയതുകൊണ്ട് തങ്ങളോട് പേര് മാറ്റുവാൻ ആവശ്യപ്പെട്ടെന്നും ആരോപിക്കുന്നു.
Post Your Comments