
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് വീണ നായര്‍. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും താൻ രോഗത്തിന്റെ പിടിയിലായിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ആശുപത്രി കിടക്കയില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് വീണ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
‘മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാള്‍ജിയ സ്ഥിരീകരിച്ചു’ എന്ന് വീണ കുറിച്ചു. ഇന്നലെ പങ്കുവച്ച പോസ്റ്റ് ഇതിനകം വൈറലായി മാറിയിട്ടുണ്ട്.
വളരെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവ പേശിവാതം. സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായും കാണപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദന, ക്ഷീണം, ഉറങ്ങാൻ കഴിയാതാവുക, മാനസികനിലയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പ്രിയ താരത്തെ ബാധിച്ചിരിക്കുന്ന അസുഖം വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.
Post Your Comments