
രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് അനിരുദ്ധ് എന്നറിയപ്പെടുന്ന അനിരുദ്ധ് രവിചന്ദർ. 32 കാരനായ അനിരുദ്ധ് ഒരു സംഗീതസംവിധായകനും ഗായകനുമാണ്.
എന്നിരുന്നാലും, തന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഇതുവരെ നേടിയ വിജയങ്ങളിൽ ഭൂരിഭാഗവും സംഗീത സംവിധായകനെന്ന നിലയിലുള്ള പ്രവർത്തനത്തിൽ നിന്നാണ്.
സമീപ വർഷങ്ങളിലെ തന്റെ പ്രവർത്തനത്തിലൂടെ, അനിരുദ്ധ് രവിചന്ദർ ഇന്ത്യയിലെ മികച്ച സംഗീത സംവിധായകൻ എന്ന തന്റെ പേര് നിലനിർത്തി പോരുകയാണ്.
എന്നാൽ കുറച്ചു നാൾ മുൻപുവരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകൻ എആർ റഹ്മാൻ ആയിരുന്നു.
3 കോടിവരെയാണ് ഒരു ഗാനത്തിനായി പ്രതിഫലം വാങ്ങിയിരുന്നത്. എന്നാൽ കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന അനിരുദ്ധ് ഏകദേശം 9 കോടിക്കടുത്താണ് ഒരു ഗാനത്തിന് വാങ്ങുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments