അന്തരിച്ച പ്രശസ്ത നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ ചിത്രം ടാറ്റൂ ചെയ്ത് മകൻ.
സുധിയുടെ ഭാര്യ രേണുവാണ് മകൻ ടാറ്റൂ ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
നൗ ആൻഡ് ഫോർ എവർ എന്നും ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ.
മറ്റാരും നോക്കാൻ ഇല്ലാത്തതിനാൽ തീരെ കുഞ്ഞായിരിക്കുമ്പോൾ മുതൽ രാഹുലിനെ പരിപാടികൾ നടക്കുന്ന ഇടത്തേക്ക് കൊണ്ടുപോകുമായിരുന്നുവെന്ന് സുധി പറഞ്ഞിരുന്നു.
Post Your Comments