CinemaLatest News

എന്റെ പേര് സവർണ്ണ സൃഷ്ട്ടി ആണെത്രേ, അല്ല ഞാൻ ഇതാരോടാ പറയുന്നത്: അഖിൽ മാരാർ

അതിൽ പ്രതിപാദിച്ച വിഷയത്തിൻ്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം

അഖിൽ മാരാർ എന്ന സംവിധായകന്റെ പേര് കേരളം അത്ര പെട്ടെന്നു മറക്കാനിടയില്ല, ബി​ഗ്ബോസ് 5 ലെ വിജയിയായ അഖിൽ തന്റെ നിലപാടുകൾ കൊണ്ട് ആരാധകരെ സൃഷ്ട്ടിച്ച താരമാണ്. സോഷ്യൽ മീഡിയയിലടക്കം വൻ ജന പിന്തുണയുള്ള ആളായി മാറിയിരിക്കുകയാണ് അഖിൽ മാരാർ.

ഒരു നാടിന് മുഴുവൻ പ്രിയപ്പെട്ട വ്യക്തിയാണ് അഖിൽ മാരാർ എന്ന് പല വീഡിയോയിലൂടെയും കേരളത്തിന് മുഴുവൻ മനസിലായി കഴിഞ്ഞ കാര്യമാണ്. നാട്ടിലും വീട്ടിലും പ്രിയപ്പെട്ടവൻ, നാട്ടിലെ ഏത് ആവശ്യങ്ങൾക്കും എല്ലാവർക്കും ഉപകാരം ചെയ്യുന്ന അഖിലിനെക്കുറിച്ച് നാനാ ജാതി- മത വിഭാ​ഗത്തിൽ പെട്ടവർക്ക് ഒറ്റ അഭിപ്രായമേ ഉണ്ടായിരുന്നുള്ളൂ ‘ആരെയും സഹായിക്കുന്ന നല്ലൊരു വ്യക്തി’.

ബി​ഗ്ബോസ് വിജയിയായ അഖിൽ മാരാരുടെ പേരിലെ മാരാർ എന്നത് സവർണ്ണ ചിന്താ​ഗതിയിൽ നിന്ന് ഉണ്ടായ പേരാണെന്ന് അടുത്തിടെ ചിലർ ചർച്ച നടത്തിയിരുന്നു. നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ട, ആരാധകരുടെ പ്രിയ താരമായി മാറിയ ഒരാളെക്കുറിച്ച് അനാവശ്യമായി ഇത്തരം ചർച്ചകൾ സംഘടിപ്പിച്ച് അവർണ്ണ – സവർണ്ണ ചിന്തകൾ എന്ന രീതിയിൽ വഴി തിരിച്ചു വിടുകയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ കുറിക്ക് കൊള്ളുന്ന മറുപടിയാണ് അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

മതത്തിൻ്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന 3 വിഷ ജന്തുക്കളുടെ ശർദ്ദിൽ ആയി മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ. എൻ്റെ അസാന്നിദ്ധ്യത്തിൽ എന്നെ കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിൻ്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം. മാരാരെ അളക്കാൻ ഉള്ള ടേപ്പ് ഈ മൂന്നെണ്ണത്തിൻ്റെ കൈയിലും ഇല്ല, അല്ല ഞാൻ ഇതാരോടാ പറയുന്നത് വളിക്ക് വിളി കേൾക്കുന്ന ഈ മൂന്ന് പേരോടോ എന്നാണ് താരംസോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.

കുറിപ്പ് വായിക്കാം

എൻ്റെ പേരിലെ ജാതി എന്നിലെ സവർണ്ണ മനോഭാവ സൃഷ്ട്ടി ആണെന്നും ഞാൻ അതിൻ്റെ പ്രിവിലേജ് കൊണ്ട് നടക്കുന്ന ആൾ ആണെന്നും പറഞ്ഞു ഒരു ചർച്ച എൻ്റെ ശ്രദ്ധയിൽ പെട്ടു.

മതത്തിൻ്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന 3 വിഷ ജന്തുക്കളുടെ ശർദിൽ ആയി മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ.

എൻ്റെ അസാന്നിദ്ധ്യത്തിൽ എന്നെ കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിൻ്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം.

മാരരെ അളക്കാൻ ഉള്ള ടേപ്പ് ഈ മൂന്നെണ്ണത്തിൻ്റെ കൈയിലും ഇല്ല. അത് കൊണ്ട് ഫോക്കസ് ഔട്ടിൽ നിന്നും ഫോക്കസിലേക്ക് വരാനുള്ള ഭാഗ്യം പടച്ചോൻ ഇങ്ങൾക്ക് നൽകട്ടെ. 1- സവർണ്ണ ഫാസിസ്റ്റ് ആയ ഞാൻ 3 വർഷം താമസിച്ച ദളിത് കോളനി. 2- കോട്ടാത്തലയിൽ എൻഎസ്എസ് ഉം KPMS തമ്മിൽ നടന്ന ക്ഷേത്ര ഭൂമി കേസിൽ ഞാൻ ആർക്കൊപ്പം നിന്നു എന്ന് തിരക്കുക. 3- ഞാൻ കോൺഗ്രസിൽ നിന്നും മാറി വിമതൻ ആയി മൽസരിക്കാൻ ഉള്ള കാരണം അന്വോഷിക്കുക. അല്ല ഞാൻ ഇതാരോടാ പറയുന്നത് വളിക്ക് വിളിക്ക് കേൾക്കുന്ന ഈ മൂന്ന് പേരോടോ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button