GeneralLatest NewsNEWSTV Shows

മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു: സന്തോഷം പങ്കുവച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ലത

'ആനന്ദരാഗം' എന്ന സൂര്യാ ടി.വിയിലെ പരമ്പരയിലൂടെയാണ് ലത വീണ്ടും സ്‌ക്രീനിലേക്കെത്തുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു ‘നീലക്കുയില്‍’. ഇതിൽ റാണി എന്ന നായികയായി ആരാധക ശ്രദ്ധ നേടിയത് തെലുങ്കില്‍ നിന്നെത്തിയ ലത സംഗരാജുവായിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത ലത വീണ്ടും മലയാളത്തിലേയ്ക്ക് എത്തുന്നു.

read also: ടി.ജെ ജോസഫ് മാഷ് എഴുതിയ ഈ വരികൾ ഞാൻ പല തവണ വായിച്ചു കരഞ്ഞിട്ടുണ്ട്, ഓർമ്മകൾ എങ്ങനെ അറ്റുപോകാൻ: സജിത മഠത്തിൽ

ദര്‍ശന എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ‘ആനന്ദരാഗം’ എന്ന സൂര്യാ ടി.വിയിലെ പരമ്പരയിലൂടെയാണ് ലത വീണ്ടും സ്‌ക്രീനിലേക്കെത്തുന്നത്. സണ്‍ ടി.വിയിലെ ഇതേ പേരിലുള്ള തമിഴ് പരമ്പരയുടെ റീമേക്കാണ് ആനന്ദരാഗം. പരമ്പരയിൽ ദര്‍ശനയായി അഭിനയിച്ചിരുന്ന ഷെറിന്‍ പിന്മാറിയതോടെയാണ് ലത എത്തുന്നത്. ഞാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു എന്നുപറഞ്ഞുകൊണ്ട് ലത തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പരമ്പരയുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button