BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

അക്ഷയ് കുമാർ വഞ്ചിച്ചു: വെളിപ്പെടുത്തലുമായി ശാന്തിപ്രിയ

മുംബൈ: തൊണ്ണൂറുകളിൽ ബോളിവുഡിലെ തിരക്കേറിയ നായികയായിരുന്നു അക്ഷയ് കുമാറിന്റെ ആദ്യനായികയായ ശാന്തി പ്രിയ. 1991 ൽ പുറത്ത് ഇറങ്ങിയ സുഗന്ധ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. അക്ഷയ് കുമാറുമായി വളരെ അടുത്ത സൗഹൃദമായിരുന്നു ശാന്തി പ്രിയക്കുണ്ടായിരുന്നത്. എന്നാൽ, പിന്നീട് ഈ ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നു.

ഇപ്പോൾ, അക്ഷയ് കുമാർ തന്നെ വഞ്ചിച്ചതായി ശാന്തി പ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. വിവാഹശേഷം സിനിമ വിട്ട ശാന്തി പ്രിയ തിരിച്ചുവരവിനായി അക്ഷയ് കുമാറിനെ സമീപിച്ചിരുന്നു. എന്നാൽ, നടൻ അവഗണിക്കുകയായിരുന്നു എന്ന് ശാന്തിപ്രിയ പറയുന്നു. ഇത് തന്നെ മാനസികമായി തകർത്തുവെന്നും താരം കൂട്ടിച്ചേർത്തു.

ശാന്തി പ്രിയയുടെ വാക്കുകൾ ഇങ്ങനെ;

പ്രണവ്, വിനീത്, നിവിൻ പോളി കൂട്ടുകെട്ടിൽ പുത്തൻ ചിത്രം, മകന്റെ പിറന്നാൾ ദിനത്തിൽ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ

‘ഹോളിഡേ’ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് അക്ഷയ് കുമാറിനെ വീണ്ടും കാണുന്നത്. അക്ഷയുടെ ഭാഗത്ത് നിന്ന് വളരെ നല്ല പെരുമാറ്റമായിരുന്നു. ഞാൻ മടങ്ങി വരുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ, പഴയത് പോലെ നായികയാകാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതു തന്നെ ശരിക്കും ഞെട്ടിപ്പിച്ചു. നിനക്ക് നായകനായി ഇപ്പോഴും അഭിനയിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് നായികയായി അഭിനയിച്ചു കൂടാ? എന്ന് ചോദിച്ചു. സിനിമാ മേഖലയില്‍ വിവാഹം കഴിഞ്ഞ സ്ത്രീകളേയും പുരുഷന്മാരേയും ഒരേപോലെയല്ല പരിഗണിക്കുന്നതെന്ന് അക്ഷയ് പറഞ്ഞു.

പിന്നീട് ഒരു ദിവസം അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ ബന്ധപ്പെട്ടു. ഒരു സിനിമക്ക് വേണ്ടി ചിത്രങ്ങൾ അയച്ചുകൊടുക്കാൻ പറഞ്ഞു. അപ്പോൾ തന്നെ ഫോട്ടോ അയച്ചു. എന്നാൽ, പിന്നെ അവരുടെ വിവരമൊന്നുമുണ്ടായില്ല. നിരവധി തവണ അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഫോൺ എടുക്കുകയോ സന്ദേശത്തിന് മറുപടി നൽകാനോ അക്ഷയ് തയാറായില്ല. മെസേജുകളെല്ലാം എല്ലാം അക്ഷയ് കാണുന്നുണ്ടായിരുന്നു.

ആ അരമണിക്കൂറില്‍ നടന്നത് മെഡിക്കൽ സയൻസിൽ ഇല്ലാതിരുന്ന അത്ഭുതം: ജീവിതത്തിൽ നടന്നത് വെളിപ്പെടുത്തി ബാല

അമ്മയ്ക്ക് അക്ഷയ് കുമാറിനെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇതോടെ വിളിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞു. ഒന്നുമല്ലാതിരുന്ന സമയത്ത് ഞാനായിരുന്നു അക്ഷയ് കുമാറിനെ തന്റെ നായകനാക്കാൻ സമ്മതിച്ചത്. ഇന്ന് സഹായിക്കാനുള്ള അവസരം വന്നപ്പോള്‍ എന്നെ വഞ്ചിച്ചു.

shortlink

Related Articles

Post Your Comments


Back to top button