
ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും നയൻതാരയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ജവാൻ. വിഘ്നേഷ് ശിവന്റെ ഭാര്യയും പ്രശസ്ത നടിയുമായ നയൻതാരയാണ് ചിത്രത്തിലെ നായിക.
നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. നയൻ താര ഒരു വിസ്മയമാണ്, കുറച്ച് അടിയും ചവിട്ടുമൊക്കെ സിനിമക്കായിട്ടാണെങ്കിലും പഠിച്ചിട്ടുണ്ട്, സൂക്ഷിച്ചോ എന്നാണ് തമാശ രൂപേണ വിഘ്നേഷ് ശിവന് പങ്കുവച്ച കുറിപ്പിൽ ഷാരൂഖ് ഖാൻ
പറയുന്നത്.
നയൻതാര ബോളിവുഡിൽ അരങ്ങേറുന്നതിനെക്കുറിച്ച് വിഘ്നേഷ് നേരത്തെ തന്റെ സന്തോഷം പങ്കുവച്ചിരുന്നു. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തിലെത്തുന്നത്.
ഇരട്ടവേഷത്തിലെത്തുന്ന തങ്ങളുടെ കിംങ് ഖാന്റെ സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകരും.
Post Your Comments