അവതാരകയായും അഭിനേത്രി ആയുമെല്ലാം തിളങ്ങുന്ന താരമാണ് പേളി മാണി. ഭർത്താവും നടനുമായ ശ്രീനിഷും മകൾ നിലയുമെല്ലാം സോഷ്യൽ മീഡിയയിലും സജീവമാണ്.
ജീവിതത്തിലെ ഒട്ടുമിക്ക എല്ലാ വിശേഷങ്ങളും പേളി മാണി സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കുവക്കാറുണ്ട്.
ശ്രീനിഷിനും മകൾ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ട് താൻ രണ്ടാമത് ഗർഭിണി ആയിരിക്കുന്നു എന്നാണ് പേളി മാണി പറയുന്നത്.
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്, നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം എന്നാണ്പേളി മാണി പറഞ്ഞിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.
Post Your Comments