
ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്രമേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് പവൻ കല്യാൺ. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും താരം സജീവമാണ്. ജ്യേഷ്ഠൻ മെഗാസ്റ്റാർ ചിരഞ്ജീവി ആരംഭിച്ച പ്രജാരാജ്യം പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ അധ്യക്ഷനായാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് താരം ജനസേന പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു.
ഏലൂരിൽ പാർട്ടി നേതാക്കളെയും വനിതാ പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കവേ പവൻ കല്യാൺ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
‘രാജ്യത്തെ വലിയ നടന്മാരിൽ ഒരാളാണ് ഞാൻ. മറ്റ് മുൻനിര നായകന്മാരോട് മത്സരിക്കാത്ത ഒരു സാധാരണ നായകൻ എന്ന നിലയിൽ, ഞാൻ ഒരു വർഷത്തിൽ ഏകദേശം 200 ദിവസം ജോലി ചെയ്യുകയും ഏകദേശം 400 കോടി സമ്പാദിക്കുകയും ചെയ്യുന്നു. പക്ഷേ, ശ്രമിച്ചാൽ എനിക്ക് 1000-1500 കോടി രൂപ എളുപ്പത്തിൽ സമ്പാദിക്കാം. അതാണ് എന്റെ ശേഷി. എന്നാൽ ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിലാണ് എനിക്ക് കൂടുതൽ താൽപ്പര്യം’, പവൻ കല്യാൺ പറയുന്നു.
Post Your Comments