മുടി മുറിച്ച് പുത്തൻ ലുക്കിൽ പദ്മപ്രിയ, വൈറൽ ചിത്രങ്ങൾ

എന്തിനാണ് മനോഹരമായ മുടി വെട്ടിക്കളഞ്ഞത് എന്നിങ്ങനെ പരാതിയുമായി ആരാധകരും എത്തി

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിട്ടുള്ള താരമാണ് പദ്മപ്രിയ. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം താരം സോഷ്യൽ മീഡിയ വഴിയാണ് ആരാധകരെ അറിയിക്കുന്നത്.

നീണ്ട മുടിയുമായി മലയാളത്തിലും താരം അടുത്തിടെ അഭിനയിച്ചിരുന്നു. മുടി ഷോർട്ടാക്കിയ പദ്മപ്രിയ ഇരു വശത്തേക്കും പിന്നിയിട്ടാണ് ഇപ്പോൾ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

എന്ത് നല്ല മുടിയായിരുന്നു, എന്തിനാണ് മനോഹരമായ മുടി വെട്ടിക്കളഞ്ഞത് എന്നിങ്ങനെ പരാതിയുമായി ആരാധകരും എത്തിയിട്ടുണ്ട്.

 

Share
Leave a Comment