![](/movie/wp-content/uploads/2022/01/santhosh-pandit.jpg)
പ്രണയബന്ധത്തെക്കുറിച്ച് പറഞ്ഞ് നടൻ സന്തോഷ് പണ്ഡിറ്റ്. പ്രണയിതാക്കളോട് തോന്നുന്ന സ്നേഹം കാറ്റ് പോലെ ആകണം. നേരിൽ കാണുവാൻ പറ്റില്ലെങ്കിലും, ഇപ്പോഴും നമ്മൾ സ്നേഹിക്കുന്നവർക്ക് അവരുടെ ചുറ്റും ഉള്ളതായി അനുഭവിപ്പിക്കണം.
ഭൂമിയും , വിത്തും നന്നായിട്ട് മാത്രം കാര്യമില്ല , അതിനു ഒഴിക്കുന്ന വെള്ളവും നല്ലതാകണം, എന്നാലേ ചെടി മുളക്കൂ.. അതുപോലെ നമ്മുടെ ചിന്ത, പ്രവർത്തി നന്നായിട്ട് കാര്യമില്ല നമ്മുടെ നാവ് കൂടി നന്നായാല് മാത്രമേ നല്ല പ്രണയ ബന്ധങ്ങൾ ഉണ്ടാകൂ എന്നാണ് താരം പറഞ്ഞിരിക്കുന്നത്.
കുറിപ്പ് വായിക്കാം
നമ്മുക്ക് നമ്മൾ പ്രണയിക്കുന്ന കാമുകി/കാമുകനോട് തോന്നുന്ന ദേഷ്യം മഴ പോലെ ആകണം. ആ സംഭവം കഴിഞ്ഞ് ഉടനെ അത് തീരണം ,അതൊന്നും ഹൃദയത്തില് കൊണ്ട് നടക്കരുത്.
പക്ഷേ നമ്മുടെ പ്രണയിതാക്കളോട് തോന്നുന്ന സ്നേഹം കാറ്റ് പോലെ ആകണം. നേരിൽ കാണുവാൻ പറ്റില്ലെങ്കിലും, ഇപ്പോഴും നമ്മൾ സ്നേഹിക്കുന്നവർക്ക് അവരുടെ ചുറ്റും ഉള്ളതായി അനുഭവിപ്പിക്കണം.
ഭൂമിയും , വിത്തും നന്നായിട്ട് മാത്രം കാര്യമില്ല, അതിനു ഒഴിക്കുന്ന വെള്ളവും നല്ലതാകണം.. എന്നാലേ ചെടി മുളക്കൂ. അതുപോലെ നമ്മുടെ ചിന്ത, പ്രവർത്തി നന്നായിട്ട് കാര്യമില്ല നമ്മുടെ നാവ് കൂടി നന്നായാല് മാത്രമേ നല്ല പ്രണയ ബന്ധങ്ങൾ ഉണ്ടാകൂ.
Post Your Comments