
സാന്ത്വനം സീരിയലിലെ എല്ലാ കഥാപാത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അപർണ്ണക്കും ഹരിക്കും കുഞ്ഞ് പിറന്ന സന്തോഷത്തിലൂടെയാണ് ഇപ്പോൾ കഥ മുന്നോട്ട് പോകുന്നത്.
സാന്ത്വനം സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് കല്യാണി അനിൽ.
അപർണ്ണയുടെ സഹോദരിയായി അഭിനയിച്ച കല്യാണിയുടെ വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത്.
അമ്മു എന്ന കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്. ബേബി ലോഡിംങ്, കുഞ്ഞുവാവയെ കാത്തിരിക്കുന്നു എന്നാണ് കല്യാണി അനിൽ കുറിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം കൂടിയാണ് കല്യാണി അനിൽ. സാന്ത്വനത്തിൽ മാത്രമല്ല കനൽപ്പൂവ് എന്ന സീരിയലിലും കല്യാണി അഭിനയിക്കുന്നുണ്ട്.
Post Your Comments