Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest News

”ടഫ് സ്റ്റെപ്സാ, ഇതുകണ്ട് കേരളക്കര മൊത്തം ഞെട്ടും”: ചിരിപ്പിച്ച് അര്‍ജുനും ഷാജുവും റാഫിയും

ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി കുടുംബ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി'

കാണുമ്പോൾ തന്നെ ചിരി നിറയ്ക്കുന്ന കിടിലൻ ഫയര്‍ ഡാൻസ് സ്റ്റെപ്പുകളുമായി സോഷ്യൽമീഡിയ കീഴടക്കി അര്‍ജുൻ അശോകൻ നായകനാകുന്ന ‘തീപ്പൊരി ബെന്നി’ ടീസര്‍. അര്‍ജുൻ അശോകനും ഷാജു ശ്രീധറും റാഫിയും ഒന്നിച്ചുള്ള ഫയര്‍ ഡാൻസും ചിരി നിറയ്ക്കുന്ന നര്‍മ്മ സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. രസകരമായ ദൃശ്യങ്ങളും ഒരു വിന്‍റേജ് മൂഡിലുള്ള ഗാനവും ടീസറിലെ ഹൈലൈറ്റാണ്.

ഒരു പശു തൊഴുത്തിന്‍റെ പശ്ചാത്തലത്തിൽ നായകൻ കസേരയിലിരിക്കുന്നതായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്. ഇപ്പോഴിതാ അതിന് പിന്നാലെ വേറിട്ടൊരു ടീസറും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ ‘രോമാഞ്ചം’, ‘പ്രണയവിലാസം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ അര്‍ജുൻ വീണ്ടും ‘തീപ്പൊരി ബെന്നി’യിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടം നേടാനായെത്തുകയാണ്. ചിത്രം ഉടൻ റിലീസിനായി ഒരുങ്ങുകയുമാണ്.

ഒരു കർഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും, എന്നാൽ രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ടീയ നേതാവിന്‍റെ മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി കുടുംബ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി’.

‘മിന്നൽ മുരളി’ ഫെയിം ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായികയായെത്തുന്നത്. വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, ‘വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ജഗദീഷ്, ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജാണ് നിര്‍വ്വഹിക്കുന്നത്.

കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം: ശ്രീരാഗ് സജി, എഡിറ്റർ: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ: അജിത് എ ജോര്‍ജ്ജ്, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരൺരാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ് & പി ശിവപ്രസാദ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

shortlink

Related Articles

Post Your Comments


Back to top button