കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടിയും നർത്തകിയുമായ ശാലു മേനോന്‍. വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കിപ്പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തിയെന്ന് ശാലു മേനോൻ പറയുന്നു. ജയിലില്‍ കിടന്ന തന്റെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെ കുറിച്ച് ഗൃഹലക്ഷ്മി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ശാലു മേനോന്‍ പങ്കുവച്ചത്.
സത്യം മനസിലാക്കാതെ ആണിനെ ആയാലും പെണ്ണിനെ ആയാലും ഇങ്ങനെ ആക്ഷേപിക്കരുതെന്നും അന്ന് താന്‍ ആത്മഹത്യ ചെയ്യുമോ എന്ന് പലരും വിചാരിച്ചിരുന്നുവെന്നും ശാലു മേനോന്‍ പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കിപ്പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേ വരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിട്ടുള്ളൂ. 49 ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിസ്സഹായരായവര്‍. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് ആ കാലത്താണ്. വിശ്വാസം ആണെന്നെ പിടിച്ചുനിര്‍ത്തിയത്. ചെയ്തു പോയ തെറ്റോര്‍ത്തു പശ്ചാത്തപിക്കുന്നവര്‍, സാഹചര്യങ്ങള്‍ കൊണ്ട് തെറ്റിലേക്ക് എത്തിയവര്‍, ഞാനെന്റെ അമ്മയെ പോലെ കണ്ടവര്‍, ജാമ്യം കിട്ടിയിട്ടും പോകാനിടമില്ലാത്ത മനുഷ്യര്‍. അവരുടെ കഥകളും അനുഭവങ്ങളുമൊക്കെ അവരെന്നോട് പങ്കുവെച്ചു. അതുമായി തട്ടിച്ചു നോക്കുമ്പോള്‍ എന്റേതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നു തിരിച്ചറിഞ്ഞു. അവിടെ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസിലുണ്ടായിരുന്നുള്ളൂ. അതൊരു വാശികൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി.
തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഒരിടത്ത് നിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേള്‍ക്കേണ്ടി വന്നില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം’- ശാലു മേനോന്‍ പറയുന്നു.
Post Your Comments