ബോളിവുഡ് താര സുന്ദരി പ്രീതി സിന്റ ജീവിതം തകർത്തവളെന്ന് സംവിധായകൻ ശേഖർ കപൂറിന്റെ ഭാര്യ സുചിത്ര കൃഷ്ണമൂർത്തി.
2000 ത്തിന്റെ തുടക്കം മുതൽ ബോളിവുഡിൽ പരസ്പരം തമ്മിൽ കലഹിക്കുന്നവരാണ് ഇരുവരും. തന്റെ ദാമ്പത്യ ബന്ധം പ്രീതി സിന്റ മൂലം തകർന്ന് തരിപ്പണമായെന്നാണ് സുചിത്ര ആരോപിക്കുന്നത്.
ശേഖർ കപൂറുമായുള്ള വിവാഹ ബന്ധം വേർപെടുത്തി 17 വർഷം ആയിട്ടും തനിക്ക് പ്രീതി സിന്റയോട് വെറുപ്പ് മാത്രമാണുള്ളതെന്നും സുചിത്ര കൃഷ്ണമൂർത്തി.
എന്നാൽ താൻ ഒന്നാം നമ്പർ താരമാണെന്നും സുചിത്ര കൃഷ്ണമൂർത്തി ജോലി ചെയ്യാതെ വീട്ടിൽ ഇരിക്കുന്നവളാണെന്നും മാനസിക രോഗിയാണെന്നും പ്രീതിയും ആരോപിച്ചിരുന്നു.
പ്രീതി സിന്റയെ പോലൊരു ആളോട് ക്ഷമിക്കേണ്ട കാര്യമില്ല, കാരണം അങ്ങനെ ഒരാൾ ജീവിച്ചിരിക്കുന്നുവെന്ന് താൻ കരുതാറില്ലെന്നാണ് സുചിത്ര കൃഷ്ണമൂർത്തി പറയുന്നത്.
Post Your Comments