CinemaLatest News

മണിരത്നത്തിനെപ്പോലെയുള്ള ഒരു സംവിധായകന്റെ സാന്നിധ്യം സിനിമാ ടൂറിസം പദ്ധതിക്ക് ​ഗുണകരമാകും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

ബോംബെ സിനിമയുടെ അണിയറപ്രവർത്തകരെ ഒത്തൊരുമിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിനോദസഞ്ചാര വകുപ്പ്

സംസ്ഥാന സർക്കാരിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി സംവിധായകൻ മണിരത്നം മുന്നോട്ട് വന്നു, മണിരത്നത്തിനെപ്പോലെയുള്ള മഹാനായ ഒരു സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും സിനിമാ ടൂറിസം പദ്ധതിക്ക് വലിയ ഊർജ്ജമായിരിക്കും നൽകുകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കുറിപ്പ് വായിക്കാം

സംവിധായകൻ മണിരത്നം നമ്മുടെ കൂടെയുണ്ട്, കേരളത്തിന്റെ സിനിമാടൂറിസത്തിന് കരുത്തായി, പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സിനിമാ ടൂറിസം പദ്ധതി ആരംഭിക്കുമെന്ന ആശയം നേരത്തെ പങ്കുവെച്ചിരുന്നല്ലോ.

പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ ബോംബെ എന്ന സിനിമയും ‘ഉയിരെ’ എന്ന ഗാനവും എക്കാലവും സൂപ്പർഹിറ്റാണ്. ആ ഗാനം ചിത്രീകരിച്ച കാസർഗോഡ് ബേക്കൽ കോട്ടയിൽ അരവിന്ദ് സ്വാമിയും മനീഷ കൊയ്രാളയും മണിരത്നവും എ ആർ റഹ്മാനും ഉൾപ്പെടെയുള്ള ബോംബെ സിനിമയുടെ അണിയറപ്രവർത്തകരെ ഒത്തൊരുമിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിനോദസഞ്ചാര വകുപ്പ്.

മണിരത്നത്തെ കാണുകയും ഇക്കാര്യം സംസാരിക്കുകയും ചെയ്തു. കേരളത്തിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് അദ്ദേഹം പിന്തുണയും പ്രോത്സാഹനവും അറിയിച്ചിട്ടുണ്ട്. ബേക്കലിലെ പരിപാടിക്ക് മുൻകയ്യെടുക്കാമെന്നും മണിരത്നം അറിയിച്ചു.

മണിരത്നത്തിനെപ്പോലെയുള്ള മഹാനായ ഒരു സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും സിനിമാ ടൂറിസം പദ്ധതിക്ക് വലിയ ഊർജ്ജമായിരിക്കും.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button