CinemaLatest News

തലമൊട്ടയടിച്ച് പുത്തൻ ലുക്കിൽ: ഷാരൂഖ് ഖാന് ട്രോൾ മഴ

വലിയൊരു താര നിര തന്നെ സമ്മേളിക്കുന്ന ചിത്രമാണ് ജവാൻ

 

പഠാന്റെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം കിങ് ഖാനെത്തുന്ന പുത്തൻ ചിത്രമാണ് ജവാൻ. ജവാന്റെ പ്രിവ്യൂ അടുത്തിടെയാണ് ലോഞ്ച് ചെയ്തത്.

വിജയ് സേതുപതി, നയൻതാര, പ്രിയാമണി, എന്നിങ്ങനെ വലിയൊരു താര നിര തന്നെ സമ്മേളിക്കുന്ന ചിത്രമാണ് ജവാൻ. ​ഗസ്റ്റ് റോളിൽ ദീപിക പദുക്കോൺ എത്തുമെന്നും വാർത്തകളുണ്ട്.

ഇത്രയും കാലത്തെ സിനിമാ ജീവിതത്തിൽ താരം മൊട്ടയടിച്ചെത്തുന്നത് ആദ്യമായാണ്. ഇതുവരെ ആരും കാണാത്ത ​ഗെറ്റപ്പിലാണ് ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്നത്.

പ്രിവ്യൂവിന് ഏറെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും മൊട്ടത്തല ലുക്കിന് ട്രോൾ
മഴയാണ് ലഭിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് സം​ഗീതം നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button