ചാലക്കുടിയിൽ താലൂക്ക് ആശുപത്രി റിങ് റോഡിന് കലാഭവൻ മണി റോഡ് എന്ന പേരിട്ടു സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തു.
ഇത് നടനോടുള്ള അനാദരവാണ് എന്നാണ് കലാകാരൻമാരുടെ കൂട്ടായ്മ ആരോപിക്കുന്നത്.
എന്നാൽ ബോർഡുകൾ നീക്കം ചെയ്തത് ആരെന്ന് അറിയില്ലെന്ന് നഗരസഭാധ്യക്ഷൻ എബി ജോർജ് അറിയിച്ചു.
നഗരസഭ കലാഭവൻ മണിയുടെ പേര് ഇടാൻ തീരുമാനം എടുത്തിരുന്നില്ലെന്നും, ബോർഡ് സ്ഥാപിച്ചത് നഗരസഭ അല്ലെന്നും എബി ജോർജ് അറിയിച്ചു.
പാലസ് റോഡ് എന്ന റോഡിനാണ് കലാഭവൻ മണി റോഡ് എന്ന പേര് നൽകി ബോർഡ് സ്ഥാപിച്ചത്.
Post Your Comments