Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWS

മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി ഒരുങ്ങുന്ന ‘വിജെഎസ്50’: ടൈറ്റിൽ ലുക്ക് നാളെ

കൊച്ചി: ചിത്രീകരണം പൂർത്തിയായ ലിയോ എന്ന ചിത്രത്തിന് ശേഷം പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ നാളെ റിലീസ് ചെയ്യും. മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് താൽകാലികമായി വിജെഎസ്50 എന്നാണ് പേര് നൽകിയിരിക്കുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രം വലിയ ക്യാൻവാസിലാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് നിതിലൻ സ്വാമിനാഥൻ ആണ്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമ ക്രൈം, ത്രില്ലർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ്. ചിത്രത്തിലെ താരങ്ങളെ വരും ദിവസങ്ങളിൽ ഒഫീഷ്യലി അണിയറപ്രവർത്തകർ അറിയിക്കും.

മണിരത്നത്തിനെപ്പോലെയുള്ള ഒരു സംവിധായകന്റെ സാന്നിധ്യം സിനിമാ ടൂറിസം പദ്ധതിക്ക് ​ഗുണകരമാകും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

കന്നഡ ഇൻഡസ്‌ട്രിയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായ ബി അജനീഷ് ലോക്‌നാഥ് ‘കാന്താര’ എന്ന ചിത്രത്തിന് ശേഷം സംഗീതം ഒരുക്കുന്ന ചിത്രമാണിത്. നേരത്തെ നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും അജനീഷ് സംഗീതം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഫിലോമിൻ രാജ് (മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ) എഡിറ്റിംഗ് നിർവ്വഹിക്കുന്നു.

‘ലവ് ടുഡേ’, ‘വിലങ്ങ്’ എന്നിവയിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ‘അയ്യർക്കൈ’, ‘പേരാൺമൈ’, ‘മദ്രാസപട്ടണം’ തുടങ്ങി നിരവധി സിനിമകളുടെ മാന്ത്രിക സെറ്റ് വർക്കുകൾക്ക് പിന്നിൽ പ്രവർത്തിച്ച ശെൽവകുറാണ് പ്രൊജക്റ്റ് ഡിസൈനർ.

കലാഭവൻ മണി റോഡ് എന്ന പേര് വിവാദമാകുന്നു, ചാലക്കുടിയിൽ നടന്റെ പേരെഴുതിയ ബോർഡുകൾ നീക്കി

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ജി ജയറാമും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ‘സീതാകതി’, ‘അന്നബെല്ലെ’ ‘സേതുപതി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയുമായുള്ള പ്രൊഡക്ഷൻ ടീമിന്റെ മൂന്നാമത്തെ കൂട്ടുകെട്ടാണ്. പിആർഓ: പ്രതീഷ് ശേഖർ.

shortlink

Post Your Comments


Back to top button