
ബോളിവുഡിന്റെ പ്രിയ നടിയാണ് കത്രീന കൈഫ്. ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങളുടെ കൂടെയും അഭിനയിച്ച നടികൂടിയാണ് കത്രീന.
പല താരങ്ങളുടെയും കൂടെ സഹായത്തിനായും ജോലിയുടെ ഭാഗമായുമൊക്കെ ഒരുപാട് പേർ കാണും, എന്നാൽ വർഷങ്ങളോളം ഒരു വ്യക്തി കൂടെ ഉണ്ടായിരിക്കുക എന്നത് വളരെ അപൂർവ്വമാണ്.
ഇത്തരത്തിലുള്ളൊരു കഥയാണ് നടി കത്രീന പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിലധികമായി പേഴ്സണൽ അസിസ്റ്റന്റായി ജോലി ചെയ്യുന്ന അശോക് ശർമ്മയെ കുറിച്ചാണ് ചിത്രമടക്കം താരം പങ്കുവച്ചിരിക്കുന്നത്.
20 വർഷത്തോളമായി കൂടെ ഉള്ള ആൾ, എനിക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച ആൾ, ഏറ്റവും കൂടുതൽ പുഞ്ചിരിച്ച ആൾ, ഇനിയും 20 വർഷങ്ങളോളം എന്റെ കൂടെ ഉണ്ടാകട്ടെ എന്നാണ് നടി കുറിച്ചിരിക്കുന്നത്. കത്രീനയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
Post Your Comments