GeneralLatest NewsMollywoodNEWSWOODs

മദ്യത്തിനൊപ്പം ഡ്രഗ്സും ഉപയോഗിക്കാൻ തുടങ്ങി: രഘുവരനെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് ദേവന്‍

മദ്യപിക്കുമായിരുന്നു, പിന്നീട് മദ്യത്തിനൊപ്പം ഡ്രഗ്സും ഉപയോഗിക്കാൻ തുടങ്ങി: രഘുവരനെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് ദേവന്‍

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദേവൻ. മറുഭാഷകളിലും മികച്ച വേഷം കൈകാര്യം ചെയ്ത ദേവൻ ഇപ്പോൾ നടൻ രഘുവരനെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.

‘രഘുവും ഞാനും കൂടി ബാഷ എന്ന സിനിമ ചെയ്യുമ്പോഴാണ് അവന് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഷൂട്ടിംഗ് കാരണം ആ സമയത്ത് അവന് ആശുപത്രിയില്‍ നില്‍ക്കാൻ പറ്റിയില്ല. രഘു അന്ന് വളരെ ടെൻഷൻ അടിച്ചു. ഇരിക്കാൻ പോലും കൂട്ടാക്കിയില്ല. അത്ര നല്ല മനുഷ്യനെ ആ ഒരു സെന്റിമെന്റ്സ് ഉണ്ടാകൂ. കുഞ്ഞ് പിറന്നപ്പോള്‍ വളരെ സന്തോഷത്തിലായി. അന്നൊന്നും രഘു ഡ്രഗ്സ് എടുക്കില്ല. മദ്യപിക്കുമായിരുന്നു. രണ്ടും ഉപയോഗിക്കാൻ തുടങ്ങിയത് എന്തോ പ്രശ്നം കൊണ്ടാണ്’- കാൻ ചാനല്‍ മീഡിയയിൽ നൽകിയ അഭിമുഖത്തിൽ ദേവൻ പറഞ്ഞു.

read also: വഴങ്ങികൊടുക്കാമോ എന്ന് സംവിധായകൻ നേരിട്ട് ചോദിച്ചു, പറ്റില്ലെന്ന് പറഞ്ഞിട്ടും വിട്ടില്ല: പ്രാചി

2008 ൽ അമിതമായ മദ്യപാനം കാരണം അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായാണ് നടൻ രഘുവരൻ മരിക്കുന്നത്. നടി രോഹിണിയായിരുന്നു രഘുവരന്റെ ഭാര്യ.

shortlink

Related Articles

Post Your Comments


Back to top button