CinemaLatest News

അന്ന് വീട് വിട്ട് ഇറങ്ങിയത് വലിയ മണ്ടത്തരമായി പോയി: അപർണ്ണ

ഇരുവരുടേയും വിശേഷങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണ് ജീവയും ഭാര്യ അപർണ്ണയും. സോഷ്യൽ മീഡിയയിലടക്കം സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവക്കാറുണ്ട്.

ടെലിവിഷൻ ഷോ മാത്രമല്ല, യൂട്യൂബിലും സജീവമാണ് ഇരുവരും, ഇരുവരുടേയും വിശേഷങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

തന്റെ പഴയൊരു പ്രണയത്തെക്കുറിച്ച് അപർണ്ണ തുറന്ന് പറഞ്ഞിരിക്കുകയാണ്, അന്യമതത്തിൽ പെട്ട ഒരാളുമായിട്ടായിരുന്നു ആദ്യ പ്രണയമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

അത് വീട്ടിലറിഞ്ഞ് പ്രശ്നമായപ്പോൾ മറ്റൊരു വീട്ടിലേക്ക് പേയിംങ് ​ഗസ്റ്റായി മാറി താമസിച്ചു. അത് ജീവിതത്തിൽ ചെയ്ത വലിയൊരു മണ്ടത്തരം ആയിരുന്നെന്നും താരം പറഞ്ഞു.

ആ സമയത്താണ് ജീവയെ പരിചയപ്പെടുന്നതെന്നും അത് ജീവിതം തന്നെ സന്തോഷകരമാക്കി മാറ്റിയെന്നും ജീവക്കൊപ്പമുള്ള ഓരോ നിമിഷവും താൻ ആസ്വദിക്കുകയാണെന്നും അപർണ്ണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button