ബോയ്സ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടനാണ് സിദ്ധാർഥ്. സിനിമയിലെത്തി അനവധി വർഷങ്ങളായെങ്കിലും ബോയ്സ് സിനിമയിലെ രസകരമായ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ് താരം.
മൗണ്ട് റോഡിലൂടെ നഗ്നനായി ഓടിയ കഥയാണ് താരം പറഞ്ഞത്. അന്ന് വെറും ജട്ടിയിട്ടാണ് അഭിനയിച്ചത്, 24 വയസാണ് അന്ന് പ്രായം, നായികയുടെ അമ്മ എന്റെ വേഷം കണ്ട് അന്ന് അലറിയെന്നും നടൻ പറഞ്ഞു.
സിനിമ അത്രമാത്രം പാഷനായ കൊണ്ടാണ് അന്ന് അത്തരത്തിൽ അഭിനയിച്ചതെന്നും താരം പറഞ്ഞു. നഗ്നനായി ഓടിയ അന്ന് ചെറുതായൊരു പരിക്ക് പറ്റിയിരുന്നു, എന്നാൽ മറ്റ് വസ്ത്രങ്ങൾ ഇല്ലായിരുന്നതിനാൽ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ അതേ ജട്ടിയോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും സിദ്ധാർഥ് പറഞ്ഞു.
Post Your Comments