ഞാൻ പോലീസ് ആകുന്നതായിരുന്നു അച്ഛന് ഏറെ ഇഷ്ടം: തുറന്നു പറഞ്ഞ് നടൻ ദേവൻ

പോലീസ് കഥാപാത്രത്തിന്റെ ചിത്രം അച്ഛൻ അലമാരയിൽ ഒട്ടിച്ച് വച്ചിരുന്നെന്നും താരം

തന്നെ പോലീസുകാരനായി കാണാനായിരുന്നു തന്റെ പിതാവിന്റെ ആ​ഗ്രഹമെന്ന് നടൻ ദേവൻ പറയുന്നു.

എന്നാൽ ജീവിതത്തിൽ അത് സാധിക്കാതെ വന്നതോടെ താൻ അഭിനയിച്ച ചിത്രങ്ങളിലെ പോലീസ് കഥാപാത്രത്തിന്റെ ചിത്രം അച്ഛൻ അലമാരയിൽ ഒട്ടിച്ച് വച്ചിരുന്നെന്നും ദേവൻ.

സിനിമാ അഭിനയത്തിലെ പോലീസ് വേഷങ്ങൾ എടുത്ത് അച്ഛൻ എല്ലാവരോടും മകനാണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നെന്നും ദേവൻ പറയുന്നു.

ഏതെങ്കിലും ഒരു പട്ടാളക്കാരനെ കണ്ടാൽ താൻ സല്യൂട്ട് ചെയ്യുമെന്നും ദേവൻ പറയുന്നു. അത് തന്റെ രാഷ്ട്ര സ്നേഹം കൊണ്ടായിരിക്കുമെന്നും നടൻ വ്യക്തമാക്കി.

Share
Leave a Comment