72 ഹൂറൈൻ നിർമ്മാതാവ് അശോക് പണ്ഡിറ്റിന് വധ ഭീഷണി, പോലീസ് സംരക്ഷണം ഏർപ്പെടുത്തി

അശോക് പണ്ഡിറ്റിന് ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ നേരിടേണ്ടി വന്നിരുന്നു

ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച 72 ഹൂറൻ എന്ന ചിത്രം ഇക്കഴിഞ്ഞ ജൂലൈ 7 നാണ് തിയേറ്ററിലേക്കെത്തിയത്. എന്നാലിപ്പോൾ നിർമ്മാതാവിന് വധ ഭീഷണി വരെ ലഭിച്ചിരിക്കുകയാണ്.

72 ഹുറൈൻ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായ അശോക് പണ്ഡിറ്റിന് ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ നേരിടേണ്ടി വന്നിരുന്നു, കൂടാതെ വധഭീഷണി ലഭിച്ചതിനെ തുടർന്ന് പോലീസ് സംരക്ഷണം നൽകിയിരിക്കുകയാണ് ഇപ്പോൾ.

തീവ്രവാദത്തിനെതിരെ ഉള്ള ചിത്രമായതിനാൽ പോലീസ് ഉദ്യോ​ഗസ്ഥരെ കാവലിന് നിയമിച്ചിരിക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് വാർത്ത പ്രചരിച്ചത്.

 

Share
Leave a Comment