GeneralLatest NewsNEWSTV Shows

വിളിച്ചാൽ ഫോൺ എടുക്കാറില്ല, അച്ഛന്‍ മരിച്ചുവെന്നാണ് മകള്‍ പറയാറുള്ളത്: നടി ശാലിനി

ഞാനും അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയാണ്

വിവാഹമോചനത്തിന് പിന്നാലെ ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ തമിഴ് സീരിയല്‍ നടിയും ഫാഷൻ ഡിസൈനറുമായ ശാലിനി തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറൽ. ‘നിങ്ങളുടെയും കുട്ടികളുടെയും മികച്ച ഭാവിയ്ക്കായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. വിവാഹമോചനം ഒരു പരാജയമല്ല വഴിത്തിരിവാണ്. വിവാഹബന്ധം ഉപേക്ഷിച്ച്‌ ഒറ്റയ്ക്ക് നില്‍ക്കാൻ ഒരുപാട് ധൈര്യം ആവശ്യമാണ് അതിനാല്‍ അവിടെയുള്ള എന്റെ എല്ലാ ധൈര്യശാലികള്‍ക്കും ഞാൻ ഇത് സമര്‍പ്പിക്കുന്നു’, എന്ന് കുറിച്ച്‌ കൊണ്ട് വിവാഹമോചന ചിത്രങ്ങള്‍ ശാലിനി പങ്കുവച്ചതിനു പിന്നാലെ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നു.

എന്നാൽ, അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയായ താൻ തന്റെ മകള്‍ക്ക് ആ ഗതി വരാതിരിക്കാൻ ഭര്‍ത്താവുമായി രമ്യതയില്‍ പോകാൻ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ അത് സാധ്യമാകാതെ വന്നപ്പോഴാണ് പിരിഞ്ഞതെന്നും തുറന്നു പറയുന്നു.

read also: ദളപതി വിജയ് ലോകേഷ് കനകരാജ് ബ്രഹ്മാണ്ഡ ചിത്രം ലിയോക്ക് പാക്കപ്പ്

ശാലിനിയുടെ വാക്കുകൾ ഇങ്ങനെ,

‘ഞാനും അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയാണ്. എന്റെ മകള്‍ക്ക് ആ ഗതി വരാതിരിക്കാൻ ഭര്‍ത്താവുമായി രമ്യതയില്‍ പോകാൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷെ മകളെ ചേര്‍ത്ത് നിര്‍ത്താൻ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അവള്‍ മുമ്പൊക്കെ അച്ഛനെ തിരക്കുമായിരുന്നു. ഒരിക്കല്‍ അവള്‍ വീഡിയോ കോള്‍ ചെയ്തപ്പോള്‍ അദ്ദേഹം കോള്‍ എടുക്കാതെ അവഗണിച്ചു. അന്ന് മകള്‍ ഒരുപാട് കരയുന്നത് ഞാൻ‌ കണ്ടു. അങ്ങനെയാണ് ഞങ്ങളുടെ കിടപ്പുമുറിയില്‍ നിന്ന് അടക്കം അയാളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തത്. ഇപ്പോള്‍ മകളും അങ്ങനൊരാളെ മറന്ന് കഴിഞ്ഞു. അച്ഛനെ കുറിച്ച്‌ ആരെങ്കിലും ചോദിച്ചാല്‍ മരിച്ചുപോയി എന്നൊക്കെയാണ് അവള്‍ പറയാറുള്ളത്. അവളും എന്നെ പോലെ ബോള്‍ഡായി വളരണം. ഞാൻ അനുഭവിച്ചത് അവള്‍ അനുഭവിക്കരുതെന്ന് ആഗ്രഹമുണ്ട്. അവള്‍ക്ക് വേണ്ടിയാണ് ഞാൻ ഇപ്പോള്‍ ജീവിക്കുന്നത്. ഒരു പെണ്ണ് ജന്മം നല്‍കിയാണ് ആണ്‍ ഭൂമിയിലേക്ക് വരുന്നത്. അങ്ങനെ ഒരു സാഹചര്യത്തില്‍ ഒരു പെണ്ണ് വിചാരിച്ചാല്‍ ആണിനെ എന്തും ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ ആണിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ടതില്ല. എല്ലാ കാര്യങ്ങളിലും കരുത്തോടെ നിന്ന് പൊരുതണം.’ ശാലിനി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button