
ബോളിവുഡിന്റെ ഡ്രീം ഗേളാണ് ഹേമാ മാലിനി. നൃത്തവും അഭിനയവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താര പ്രതിഭ.
ബോളിവുഡിലാണ് ശോഭിച്ചതെങ്കിലും താരം പിറന്നത് തമിഴ്നാട്ടിലെ അമ്മൻകുടിയിലാണ്. നൃത്തവും അഭിനയവും ഒരുപോലെ കൊണ്ടുപോയ താരം ഡെറാഡൂണിലാണ് ഇപ്പോൾ ഉള്ളത്.
സാസ്കാരിക വകുപ്പ് ഡയറക്ടർ ബീന ഭട്ടിന്റെ ക്ഷണ പ്രകാരമാണ് താരമവിടെ എത്തിയിരിക്കുന്നത്. മാ ദുർഗ ബാലെ അവതരിപ്പിക്കാനാണ് ഹേമാമാലിനിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
ഡെറാഡൂണിൽ ഏറെ പ്രശസ്തമാണ് ബാലെ എന്ന കലാരൂപം. തനിക്ക് ഇത്തരത്തിൽ ക്ഷണം ലഭിച്ചതിൽ സന്തേഷമുണ്ടെന്നും അഭിമാനമുണ്ടെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
സേഷ്യൽ മീഡിയയിലടക്കം വൻ ആരാധകരുള്ള താരം കൂടിയാണ് ഹേമാമാലിനി.
Post Your Comments