ഇന്ത്യൻ സിനിമാ രംഗത്തെ തന്നെ ഏറ്റവും പ്രശസ്തയായ നടിയാണ് ഹേമാ മാലിനി. ജനനവും ആദ്യ സിനിമയും തമിഴ് നാട്ടിൽ ആയിരുന്നെങ്കിലും താരം തിളങ്ങിയത് ബോളിവുഡിലാണ്.
അസാമാന്യമായ നൃത്തവും, അഭിനയിക്കാനുള്ള കഴിവും താരത്തെ പ്രേക്ഷകരുടെ പ്രിയ നടിയാക്കി വളർത്തി. സിനിമകളിലെയടക്കം നൃത്ത രംഗങ്ങളും ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു.
എന്നാലിപ്പോൾ താരം പറയുന്നത്, തന്നോട് ഒരു രംഗത്തിൽ സേഫ്റ്റി പിൻ ഊരി വച്ചിട്ട് സാരിയുടുത്ത് അഭിനയിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ്.
എന്നാൽ സാരി ഉടുക്കുമ്പോൾ താൻ പിൻ കുത്തിയാണ് ഉടുക്കുന്നതെന്ന് ആ സംവിധായകനോട് പറഞ്ഞെന്നും നടി. 1961 ൽ ഇതു സത്തിയം എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് വന്നത്. 1968 ൽ സപ്നോ കോ സൗദാഗർ എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചതോടെ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പദ്മശ്രീയടക്കം നേടിയ നടിയാണ് ഹേമമാലിനി.
Post Your Comments