ബിഗ് ബോസ് സീസൺ 5 വിജയിയായ അഖിൽ മാരാർക്ക് ആരാധകർ ഏറെയാണ്. താരത്തിന്റെ പല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. തനിക്ക് ആനയെ ഇഷ്ടമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അഖിൽ ഒരു അഭിമുഖത്തിൽ. കുട്ടിക്കാലം മുതൽ ആന തന്നെ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് താരം പറയുന്നു.
READ ALSO: നായികയാകാൻ വേണ്ടതിനെക്കാളും അഞ്ച് കിലോ കൂടിപ്പോയി, പരിഹാസം ഒരുപാട് സഹിച്ചു, തകർന്നു പോയെന്ന് നടി ഹുമ
അഖിലിന്റെ വാക്കുകൾ ഇങ്ങനെ,
‘ആനയെ ഇഷ്ടമല്ല എന്നല്ല. ഏതെങ്കിലും ഒരു ജീവിയെ ഭയമുണ്ടെങ്കിൽ എന്നെ ഭയപ്പെടുത്തിയിട്ടുള്ളത് ആനയാണ്. കുട്ടികാലത്തെ എന്നെ ഇട്ട് ഓടിക്കുക, എന്റെ മുതുകത്ത് ഇളക്കിയിട്ടിരിക്കുന്ന മണ്ണ് ഇടുക. സ്വപ്നമല്ല റിയൽ ആയി നടന്നിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്. സ്വപ്നം മുഴുവൻ ആന എന്നെ വന്ന് ചവിട്ടി കൊല്ലുന്നതാണ്. ഉമയനെല്ലൂർ സുബ്രമണ്യസ്വാമി ക്ഷേത്രമുണ്ട്. അവിടുത്തെ പ്രശസ്തമായ ചടങ്ങാണ് ആനവാൽ പിടി. ആനവാൽ പിടി എന്ന് പറഞ്ഞാൽ ആന ചങ്ങലയില്ലാതെ ഫ്രീ ആയി നിൽക്കും. കാട്ടിൽ എങ്ങനാണോ ഒരു ആന നിൽക്കുന്നത് അതുപോലെ ആയിരിക്കും ഉണ്ടാവുക. ശേഷം ആന ഓടുകയും ആനയുടെ പുറകിൽ ഓടുന്നതുമാണ് ചടങ്ങ്.
കടവൂർ രാജു എന്ന് പറയുന്ന പ്രശസ്തമായ ആനയാണ് സ്ഥിരം അവിടെ വരാറുള്ളത്. അതിനെ മാറ്റുകയും മറ്റൊരാന ഒരു വർഷം വരുകയും ചെയ്തു. ചടങ്ങ് നടന്നതിനുശേഷം ആനയെ കുളിപ്പിക്കാനായി ചങ്ങല അഴിച്ചപ്പോൾ ആന കരുതി വീണ്ടും ഓടാൻ വേണ്ടിയാണെന്ന്. അങ്ങനെ ആന ഒരൊറ്റയോട്ടം. ആ സമയത്ത് ഞാനും കൂട്ടുകാരും ക്രിക്കറ്റ് കളി കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് ആന ഓടിവരുന്നത്. ഞാൻ വിചാരിച്ചത് ആന മദമിളകി വരികയാണെന്നാണ്. അങ്ങനെ ഉണ്ടായ പേടിയാണ് എനിക്ക്. പിന്നീട് ആനയുടെ മുൻപിൽ പോയി നിൽക്കുമ്പോൾ ഒരു ഭയമാണ്. ആനയുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ പൈസ മേടിച്ചിട്ട് പുള്ളിക്ക് കൊടുക്കാത്ത പോലെയാണ്. ആന ഒരിക്കൽ എന്റെ മുതുകിന് കരിക്ക് ഒക്കെ എടുത്ത് എറിഞ്ഞിട്ടുണ്ട്. ആ ഭയം ഇപ്പോഴും മാറിയിട്ടില്ല.’- അഖിൽ പറഞ്ഞു.
Post Your Comments