സോഷ്യൽ മീഡിയയിൽ സജീവമാണ് ബിഗ് ബോസ് വിജയി അഖിൽ മാരാർ. താരവുമായി ബന്ധപ്പെട്ട പല വീഡിയോകളും പോസ്റ്റുകളും ഇപ്പോള്‍ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ശ്രദ്ധ നേടുന്നുണ്ട്. അതില്‍ ഒന്നായിരുന്നു ദുല്‍ഖറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബോഡിഗാര്‍ഡ് പിടിച്ച് തള്ളുന്ന വീഡിയോ. കൊട്ടാരക്കരയില്‍ ഒരു വലിയ മാളിന്റെ ഉദ്ഘാടനത്തിനിടെ നടന്ന സമ്ഭസവത്തെ പാട്ടി അഖിൽ തുറന്നു പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അഖിലിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാനായിരുന്നു അതിന്റെ ഫുള്‍ ഇന്‍ചാര്‍ജ്. അതിന്റെ മുതലാളി എന്റെ അടുത്ത സുഹൃത്തുമാണ്. ദുല്‍ഖറിനെ ഉദ്ഘാടനത്തിന് വിളിക്കാന്‍ ആദ്യം ബന്ധപ്പെടുന്നത് തന്നെ ഞാന്‍ ആണ്. അദ്ദേഹം അന്ന് അമേരിക്കയില്‍ ആയിരുന്നു. എമൗണ്ട് കാര്യങ്ങളുമായി ബന്ധപ്പെട്ട് അന്നത് നടന്നില്ല. പിന്നീട് വേറൊരു ആള്‍ മുഖേനയാണ് ദുല്‍ഖര്‍ വരുന്നത്. ഈ വീഡിയോയിലെ സംഭവത്തെക്കാള്‍ മോശമായൊരു ഇന്‍സിഡന്റ് അകത്ത് നടന്നിരുന്നു. കാര്യമായ രീതിയില്‍ അതിലൊരു ബോഡിഗാര്‍ഡ് എന്നെ പിടിച്ച് തള്ളി. പുള്ളി ഇപ്പഴും ദുല്‍ഖറിന്റെയും മമ്മൂക്കയുടെയും ബോഡിഗാര്‍ഡ് ആണെന്ന് തോന്നുന്നു. അതെനിക്ക് ചെറിയ രീതിയില്‍ ഫീല്‍ ചെയ്ത കാര്യമാണ്.
അന്ന് ഞാന്‍ ബോഡിഗാര്‍ഡിനോട് ചൂടാവുകയും ചെയ്തു. മാളിന്റെ ഫുള്‍ ഇന്‍ചാര്‍ജായി നിന്ന എന്നെ പിടിച്ചു തള്ളി എന്ന നിലയില്‍ ആയിരുന്നു അത്. ദുല്‍ഖറിന് അന്ന് കാലൊന്നും വയ്യായിരുന്നു. ആര്‍ട്ടിസ്റ്റിന്റെ സെക്യൂരിറ്റിയുടെ ഭാഗമാണ് അതൊക്കെ. അവരുടെ ഉത്തരവാദിത്വമാണ്. ഇപ്പോള്‍ ഇങ്ങനെ ഒരു സാഹചര്യം എനിക്ക് ഉണ്ടായതില്‍ ദൈവത്തിനോട് നന്ദി പറയുന്നു’ എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.
Post Your Comments