പ്രശസ്ത മലയാള സിനിമാ നിർമ്മാതാവ് അച്ചാണി രവിയെന്ന കെ രവീന്ദ്രനാഥൻ നായർ അന്തരിച്ചു. 90 വയസായിരുന്നു.
കൊല്ലത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നിർമ്മിച്ച 14 ചിത്രങ്ങൾക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
എസ്തപ്പാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ജനറൽ പിക്ചേഴ്സ് രവി, അച്ചാണി രവി എന്നിങ്ങനെ പല പേരുകളിലും അദ്ദേഹം അറിയപ്പെട്ടു.
പ്രശസ്ത കശുവണ്ടി വ്യവസായിയായിരുന്ന വെണ്ടർ കൃഷ്ണപിള്ളയുടെ എട്ടുമക്കളിൽ അഞ്ചാമനായാണ് ജനനം, ബിരുദ പഠനത്തിന് ശേഷം വ്യവസായത്തിലേക്ക് കടക്കുകയായിരുന്നു.
വ്യവസായത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ 1967 ൽ ജനറൽ പിക്ചേഴ്സിന് രൂപം നൽകി. അച്ചാണി എന്ന സിനിമ ഹിറ്റായതോടെ അച്ചാണി രവി എന്ന് മറ്റുള്ളവർ സ്നേഹത്തോടെ വിളിച്ച് പോന്നു.
1967 ൽ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രം നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം.
Post Your Comments