
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ദേവീ ചന്ദന, അഭിനയവും നൃത്തവുമെല്ലാം ഒരുപോലെ ഇഷ്ട്ടപ്പെടുന്ന താരം എങ്ങനെ വണ്ണം കുറച്ചു എന്നാണ് പറയുന്നത്.
പലരും പറയുന്ന പോലെ പച്ചവെള്ളം കുടിച്ച് വണ്ണം വെച്ചതല്ല, നന്നായി ഭക്ഷണം കഴിച്ച് വണ്ണം വെച്ചതാണ്. നല്ലതുപോലെ ഡയറ്റ് ഒക്കെ എടുത്ത് മുപ്പത് കിലോയോളം കുറക്കാൻ സാധിച്ചിരുന്നുവെന്നും നടി പറഞ്ഞു.
ഇടക്ക് ന്യൂമോണിയ വന്നതോടെ താളം തെറ്റി, പക്ഷേ വേണമെന്ന് വിചാരിച്ചാൽ വണ്ണം കുറക്കാനാകുമെന്നും ദേവി പറഞ്ഞു. വണ്ണം കുറച്ച് കഴിഞ്ഞാലും എന്തുപറ്റി, ഷുഗറാണോ എന്നൊക്കെ ആളുകൾ ചോദിക്കുമെന്നും അത് വലിയ പ്രശ്നമാണെന്നും താരം, മറ്റുള്ളവരുടെ അവസ്ഥ അറിഞ്ഞ് പെരുമാറാൻ ആളുകൾ ഇനി എന്ന് പഠിക്കുമെന്നും താരം ചോദിക്കുന്നു.
Post Your Comments