GeneralLatest NewsMollywoodNEWSWOODs

തനിക്കോ കുടുംബത്തിനോ വേണ്ടി ഒരു രൂപ പോലും വിജയകുമാര്‍ ചിലവഴിച്ചിട്ടില്ല: അച്ഛനെതിരെ നടി അർത്ഥന ബിനു

അമ്മയ്ക്കും തനിക്കുമെതിരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടും പൊലീസ് നടപടി എടുത്തില്ല

നടനും അച്ഛനുമായ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് നടി അര്‍ഥന ഇൻസ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ പങ്കിട്ടിരുന്നു. പല തവണ അച്ഛന്റെ ഭാഗത്ത് നിന്ന് അമ്മയ്ക്കും തനിക്കുമെതിരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും അര്‍ഥന കുറിപ്പിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇളയ മകളെ കാണാനാണ് വീട്ടില്‍ പോയതെന്നായിരുന്നു വിജയകുമാറിന്റെ വിശദീകരണം. ഇളയ മകള്‍ പ്ലസ് ടു പാസായത് അറിഞ്ഞ് ഉപരി പഠനത്തെക്കുറിച്ചു ചോദിക്കാനും താൻ അയച്ച പണം കിട്ടിയോ എന്നറിയാനുമാണ് പോയതെന്നും ഒരു അഭിമുഖത്തിൽ വിജയകുമാർ വിശദീകരിച്ചിരുന്നു.

read also: ആര് പോകാനിറങ്ങിയാലും എന്നെകൂടി കൊണ്ടുപോകാൻ പറയും, അവരുടെ വണ്ടിക്ക് പുറകെ ഓടിയെന്നും വരും: സജിത മഠത്തിൽ

ഇപ്പോഴിതാ, കൂടുതൽ ആരോപണവുമായി എത്തുകയാണ് അർത്ഥന. വിജയകുമാറിന്റെ സമ്പത്തിന്റെയോ പ്രശ്സ്തിയുടേയോ തണലില്‍ അല്ല ജിവിച്ചതെന്ന് അര്‍ഥന ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ‘ തുണികള്‍ തയ്ച്ചും ഡേ കെയറും ബ്യൂട്ടിപാര്‍ലറും നടത്തിയാണ് അമ്മ വളര്‍ത്തിയത്. അതുകൊണ്ടുതന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് തനിക്ക് ഇഷ്ടം. തനിക്കോ കുടുംബത്തിനോ വേണ്ടി വിജയകുമാര്‍ ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ല’- എന്നും അര്‍ഥന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button