![](/movie/wp-content/uploads/2023/07/prad.jpg)
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കിയ ‘ആദിപുരുഷ്’ പരിഹാസവും വിമര്‍ശനങ്ങളും നിരവധി നേരിട്ടിരുന്നു. ഓം റൗട്ട് സംവിധാനം ചെയ്ത ഈ ചിത്രം നേരിടേണ്ടിവന്ന പ്രധാന വിമര്‍ശനം ചില കഥാപാത്രങ്ങളുടെ മോശം സംഭാഷണങ്ങളായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തില്‍ മാപ്പു പറഞ്ഞിരിക്കുകയാണ് ആദിപുരുഷിന്റെ സംഭാഷണ രചയിതാവ് മനോജ് മുൻതഷിര്‍ ശുക്ല.
ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് മനോജ് മാപ്പ് അഭ്യര്‍ത്ഥിച്ചത്. ‘ആദിപുരുഷ് ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാൻ അംഗീകരിക്കുന്നു. കൂപ്പുകൈകളോടെ ഞാൻ നിരുപാധികം ക്ഷമാപണം നടത്തുന്നു. പ്രഭു ബജ്‌റംഗ് ബലി നമ്മെ ഒരുമിപ്പിച്ചു നിര്‍ത്തട്ടെ. നമ്മുടെ വിശുദ്ധ സനാതനത്തെയും മഹത്തായ രാഷ്ട്രത്തെയും സേവിക്കാൻ ശക്തി നല്‍കട്ടെ’- എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
Post Your Comments