GeneralLatest NewsMollywoodNEWSWOODs

മരണശേഷം തന്റെ മൃതദേഹം കുഴിച്ചിടരുത്, ശരീരം പുഴുവരിച്ച്‌ നശിക്കരുത്, കത്തിച്ചുകളയണം: തന്റെ നിർബന്ധത്തെക്കുറിച്ച് നടി ഷീല

നമ്മുടെ ശരീരം പുഴുവും കുത്തി കിടക്കുന്നത് എന്തിനാണ്

മലയാളത്തിന്റെ പ്രിയതാരമാണ് ഷീല. നായികയായി റെക്കോർഡുകൾ സ്വന്തമാക്കിയ ഷീല അമ്മ വേഷങ്ങളിലും സിനിമയിൽ സജീവമാണ്. മരണശേഷം തന്റെ മൃതദേഹം കുഴിച്ചിടരുതെന്ന് മകനോട് പറഞ്ഞതിനെപ്പറ്റി ഒരു അഭിമുഖത്തിൽ താരം പങ്കുവച്ചത് ചർച്ചയാകുന്നു.

‘ ഇനിയൊരു ജന്മം വേണ്ട. ആശകള്‍ തീര്‍ക്കാതെ പോവുന്നവരാണ് വീണ്ടും ജന്മമെടുക്കുന്നത്. ദൈവം എല്ലാം തന്നു. തന്റെ ആശകളെല്ലാം തീര്‍ത്തു. തൃപ്തയാണ്. പക്ഷേ അവസാനമായൊരു ആഗ്രഹമുണ്ട്. അത് താൻ എഴുതിവെച്ചിട്ടുണ്ട്. മരിച്ചാല്‍ തന്റെ മൃതദേഹം ദഹിപ്പിക്കണം. ശരീരം പുഴുവരിച്ച്‌ നശിക്കരുത് എന്ന നിര്‍ബന്ധമുണ്ട്.’ – ഷീല പറയുന്നു.

read also: തനിക്കോ കുടുംബത്തിനോ വേണ്ടി ഒരു രൂപ പോലും വിജയകുമാര്‍ ചിലവഴിച്ചിട്ടില്ല: അച്ഛനെതിരെ നടി അർത്ഥന ബിനു

‘ഹിന്ദു വിഭാഗത്തിനിടയിലുള്ള വലിയൊരു നല്ല കാര്യമാണ് മരിച്ച ശേഷം ശരീരം ദഹിപ്പിക്കുന്നത്. നമ്മുടെ ശരീരം പുഴുവും കുത്തി കിടക്കുന്നത് എന്തിനാണ്. അതോടെ കൂടി തീരുകയാണ്. ഓരോ കൊല്ലവും ബന്ധുക്കള്‍ കല്ലറയില്‍ വന്ന് പ്രാര്‍ത്ഥന നടത്തുന്ന ആചരമൊക്കെ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്കിടയിലുണ്ട്. മക്കളൊക്കെ വന്ന് പൂക്കളൊക്കെ അര്‍പ്പിച്ച്‌ മെഴുകുതിരി കത്തിച്ച്‌ പ്രാര്‍ത്ഥിക്കുകയൊക്കെ വേണം. അവരൊക്കെ ചെയ്യുമോയെന്ന് നമുക്കെങ്ങനെ അറിയാം, അവര്‍ മറന്നുപോയാലോ, അതല്ല ഇനി രാജ്യത്തിന് പുറത്താണെങ്കിലോ. അപ്പോള്‍ എന്തെങ്കിലും ചെയ്യാൻ കഴിയുമോ. അതിലും നല്ലത്, എന്നെ ഞാനാക്കിയ എന്റെ കേരളത്തില്‍ എന്റെ ചാമ്പല്‍ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചു കളയണമെന്ന് എനിക്ക് നിര്‍ബന്ധമുള്ള കാര്യമാണ്’ – ഷീല പറഞ്ഞു.

‘തലമുറകളായി തങ്ങള്‍ സിറിയൻ കാത്തലിക്സ് ആണ്. എന്നാല്‍ തനിക്ക് ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം എന്നുള്ള വ്യത്യാസങ്ങള്‍ ഒന്നുമില്ല. എല്ലാ ദൈവങ്ങളോടും ഇഷ്ടമാണ്. അമ്പലത്തില്‍ പോകാൻ ഇഷ്ടമാണ്’ ഷീല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button